നടന്‍ മമ്മൂട്ടിക്ക് കോവിഡ്;വീട്ടില്‍ വിശ്രമത്തില്‍ താരം
പ്രശസ്ത ചലച്ചിത്ര നടൻ മമ്മൂട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ (സിബിഐ അഞ്ചാം ഭാഗത്തിന്റെ) സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.കൊച്ചിയില്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നു താരം. ബയോ ബബിള്‍ സംവിധാനം പൂര്‍ണ്ണമായും അണിയറ പ്രവര്‍ത്തകര്‍ പാലിച്ചിരുന്നു.
"ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെങ്കിലും ഇന്നലെ ഞാൻ കോവിഡ് പോസിറ്റീവ് പരീക്ഷിച്ചു. നേരിയ പനിയെ കൂടാതെ, എനിക്ക് സുഖമാണ്. ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ഉപയോഗിക്കുക, പരമാവധി ശ്രദ്ധിക്കുക".:- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു
കഴിഞ്ഞ ദിവസം രാത്രി ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് താരം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ല.