ഇന്‍ഫോസിസ് റിക്രൂട്ട്മെന്റ്: പുതുമുഖങ്ങൾക്ക് അവസരം
ഡോ. എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 1981ല്‍ സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് ഇന്‍ഫോസിസ് ലിമിറ്റഡ്. നേരത്തെ ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ഇന്‍ഫോസിസ് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ ഒന്നാണ്. ഇന്‍ഫോസിസിന്റെ അനുബന്ധ സ്ഥാപനമായ ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡ് 2002ല്‍ ബെംഗളൂരു ആസ്ഥാനമായാണ് സ്ഥാപിതമായത്. ഇന്‍ഫോസിസ് ബിപിഎമ്മിന് നിലവില്‍ 43,000 ത്തിലധികം ജീവനക്കാരുണ്ട്
ആര്‍ട്‌സ്, സയന്‍സ്, ബിടെക് എന്നീ മേഖലകളിൽ ബിരുദം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സാധുവായ ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉപയോഗിച്ച് career.infosys.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പുതുമുഖങ്ങൾക്കാണ് അവസരം. ബെംഗളൂരുവിലാണ് (Bengaluru) നിലവില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുകയെങ്കിലും കമ്പനിയുടെ ബിസിനസ്സ് ആവശ്യകത അനുസരിച്ച് പോസ്റ്റിംഗ് ലൊക്കേഷന്‍ മാറിയേക്കാം.
ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡ് (Infosys BPM Limited) പ്രോസസ് എക്‌സിക്യൂട്ടീവ് (Process Executive) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരവാദിത്തങ്ങള്‍
- - സ്റ്റേക്ക് ഹോള്‍ഡേഴ്‌സില്‍ നിന്ന് ലഭിക്കുന്ന ഓർഡർ പ്രോസസ്സ് ചെയ്യുക.
- - നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഓര്‍ഡര്‍ സുഗമമായി പ്രോസസ്സ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
- - വിവരങ്ങളില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടായാല്‍ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തുക.
ഇന്‍ഫോസിസ് റിക്രൂട്ട്മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം
https://career.infosys.com/joblist
- ഘട്ടം 1. ഇന്‍ഫോസിസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഘട്ടം 2. ഹോം പേജില്‍, കരിയര്‍ വിഭാഗത്തിലേക്ക് പോവുക.
- ഘട്ടം 3. റിക്രൂട്ട്‌മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- ഘട്ടം 4. സ്വയം രജിസ്റ്റര്‍ ചെയ്യുക.
- ഘട്ടം 5. ആവശ്യമായ യോഗ്യതകളും രേഖകളും സമര്‍പ്പിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
- ഘട്ടം 6. ഭാവിയിലെ ആവശ്യങ്ങൾക്കായി ഫോമിന്റെ പ്രിന്റ് ഔട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.


.jpg)











