ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ തീരുമാനമെടുത്തു.
കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിലാണെങ്കിൽ 75 പേർ,തുറസ്സായ സ്ഥലങ്ങളിൽ 150 പേർ എന്നിങ്ങനെ പരിമിതപ്പെടുത്താനാണ് തീരുമാനം. ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ 75 പേര്‍ക്ക് പങ്കെടുക്കാം. നിലവില്‍ 100 പേര്‍ക്കായിരുന്നു അനുമതി. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം. നിലവില്‍ അനുവദനീയമായ എണ്ണം 200 ആണ്.
എല്ലാ രാജ്യങ്ങളില്‍നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളിൽ ശക്തിപ്പെടുത്തണം. ഒമിക്രോൺ കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്.15.43 ലക്ഷം കുട്ടികളാണ് വാക്‌സീൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് നൽകി.നിലവിൽ വാക്‌സീൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്‌സീൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുന്നു.