ചങ്ങനാശേരി അതിരൂപതയിലെ മുട്ടാർ മണലിൽ ജോസുകുട്ടിയുടെയും മറിയാമ്മയുടെയും മകനാണ് ഫാ. തോമസ് മണലിൽ.
ഇറ്റലിയുടെ പ്രസിഡന്റ് നൽകുന്ന ഈ ബഹുമതി ഓസ്ട്രിയയിലെ ഇറ്റാലിയൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇറ്റാലിയൻ അംബാസഡർ സെർജിയോ ബർബാന്തി ഫാ. തോമസിന് സമ്മാനിച്ചു.
വിയന്നയിൽ സേവനം അനുഷ്ഠിക്കുന്ന ഫ്രാൻസിസ്കൻ സഭാംഗമായ ഫാ. തോമസ് മണലിലിനാണ് ഈ വിശിഷ്ട ബഹുമതി ലഭിച്ചത്.
ഓസ്ട്രിയയിലെ വത്തിക്കാൻ അപ്പസ്തോലിക് സ്ഥാനപതി ലോപ്പസ് ക്വിന്താനാ ചടങ്ങിൽ മുഖ്യാതിഥിയായി. ഇറ്റലിയുടെ പുനർനിർമിതിക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് നൽകുന്ന സിവിലിയൻ ബഹുമതിയാണിത്.
ഓസ്ട്രിയയിലെ വത്തിക്കാൻ അപ്പസ്തോലിക് സ്ഥാനപതി ലോപ്പസ് ക്വിന്താനാ ചടങ്ങിൽ മുഖ്യാതിഥിയായി. ഇറ്റലിയുടെ പുനർനിർമിതിക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് നൽകുന്ന സിവിലിയൻ ബഹുമതിയാണിത്.
വിയന്നായിലെ ഫ്രാൻസിസ്കൻ ആശ്രമാധിപനുമാണ് ഫാ. തോമസ്. വിയന്നയിൽ വൈദിക പഠനം പൂർത്തിയാക്കി 2011ൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുംതോട്ടത്തിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു.
.