മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ടു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ്, മഞ്ചുമല ആറ്റോരം പ്രദേശങ്ങളില്‍ വീടുകളിലേക്കും വെള്ളം കയറി. രാത്രിയില്‍ പതിവായി വെള്ളം തുറന്നുവിടുന്നതു മൂലം ഉറക്കം പോലും നഷ്‌ടപ്പെടുന്ന ദുരിതത്തിലാണു നാട്ടുകാര്‍.
ഇടുക്കി അണക്കെട്ടും നിറയുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരമാകെ പ്രളയഭീതിയിലാണ്. ഇടുക്കി ഡാം പരിസരത്തും തേക്കടിയിലും മഴ തുടരുകയും മുല്ലപ്പെരിയാര്‍ ഇടയ്‌ക്കിടെ തുറക്കുകയും ചെയ്യുന്നതോടെ 2018-ലെപ്പോലുള്ള വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് ആശങ്ക. 2402 അടിയെത്തിയാല്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കും.ഡാം ഇന്നു രാവിലെ ആറിനു തുറക്കും
തമിഴ്‌നാട് ഇന്നലെ പകല്‍ തുറന്നിരുന്ന അഞ്ചു ഷട്ടറുകള്‍ക്കു പുറമേ രാത്രി ഏഴേമുക്കാലോടെ നാലെണ്ണം കൂടി തുറന്നു. ഇന്നലെ രാത്രി സ്‌പില്‍വേയുടെ ഒമ്പതു ഷട്ടറുകളിലൂടെയാണ് പെരിയാറ്റിലേക്കു വെള്ളമൊഴുക്കി. ഇടുക്കി നിറയുന്നു, സെക്കന്‍ഡില്‍ 7105.59 ക്യൂസെക്‌സ് ജലമാണു പെരിയാറിലേക്ക് ഒഴുകിയെത്തിയത്. ഞായറാഴ്‌ച രാത്രിയിലും ഇതുപോലെ വെള്ളം തുറന്നുവിട്ടിരുന്നു. പെരിയാറിലേക്കു തുറക്കുന്ന മിക്കവാറും ഡാമുകള്‍ നിറഞ്ഞു. 16 ഡാമുകളിലെ വെള്ളം ഒഴുകിയെത്തേണ്ടതു പെരിയാറിലേക്കാണ്. ആനയിറങ്കല്‍, മാട്ടുപ്പെട്ടി, മൂന്നാര്‍, ചെങ്കുളം, കുത്തുങ്കല്‍, പൊന്മുടി, കല്ലാര്‍കുട്ടി എന്നിവ ഒരുവശത്തുകൂടി ലോവര്‍ പെരിയാര്‍ വഴി ഒഴുകിയെത്തും. മറുവശത്തുകൂടി കല്ലാര്‍, ഇരട്ടയാര്‍, കുളമാവ്, ചെറുതോണി, അഴുത ഡൈവേര്‍ഷന്‍, നാരകക്കാനം ഡാമുകളിലെ ജലവും പെരിയാറ്റിലെത്തും. മൂലമറ്റത്തെ ജനറേറ്ററുകളിലൊന്ന് പ്രവര്‍ത്തനരഹിതമാണ്. മൂന്നെണ്ണം അറ്റകുറ്റപ്പണിക്കായി ഇടയ്‌ക്കിടയ്‌ക്കു നിര്‍ത്തും വൈദ്യുതി ഉത്‌പാദനം കുറഞ്ഞതും ഇടുക്കിയിലെ ജലനിരപ്പ് കൂടാന്‍ കാരണമായി