ഈ ശൈത്യകാലത്ത് നമ്മിൽ ആർക്കെങ്കിലും കോവിഡ് -19 ന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യുകയും പിസിആർ ടെസ്റ്റ് ക്രമീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
"കോവിഡ്-19-ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ നമുക്കെല്ലാവർക്കും അറിയാം - നല്ല കൈ ശുചിത്വം, മുഖം മറയ്ക്കൽ,പുറത്തു സാധ്യമായ ഇടങ്ങളിൽ മറ്റുള്ളവരെ കണ്ടുമുട്ടുക, വീടിനുള്ളിൽ, ജനാലകൾ തുറക്കുക, നല്ല വായുസഞ്ചാരം ഉറപ്പാക്കുക, അകലം പാലിക്കുക, വാക്സിനേഷനും ബൂസ്റ്റർ ഡോസിനുമായി മുന്നോട്ട് പോകുക."ഈ മഹാമാരിയുടെ സമയത്ത് പൊതുജനാരോഗ്യ ഉപദേശങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ നമ്മളെല്ലാവരും നടത്തുന്ന ശ്രമങ്ങൾ തുടരുക-ഡോക്ടർ ടോണി ഹോലോഹാൻ പറഞ്ഞു:
അയർലണ്ട്
ഇന്ന് ഉച്ചയോടെ അയർലണ്ടിൽ 2,950 പുതിയ കോവിഡ് -19 കേസുകൾ പബ്ലിക് ഹെൽത്ത് ഓഫീസ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 8 മണി വരെ, 536 പേർ കോവിഡ് -19 മായി ആശുപത്രിയിലാണ്, ഇതിൽ 110 പേർ ഐസിയുവിലാണ്.
ഇന്നലെ, 5,156 പുതിയ കേസുകൾ സ്ഥിരീകരിച്ചു, 503 കോവിഡ് -19 രോഗികൾ ആശുപത്രിയിലായിരുന്നു, അവരിൽ 114 പേർ ഐസിയുവിലാണ്.
വടക്കൻ അയർലണ്ട്
വടക്കൻ അയർലണ്ടിൽ തിങ്കളാഴ്ച കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട 1 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണസംഖ്യ ഇപ്പോൾ 2,902 ആണ്. നിലവിലെ റിപ്പോർട്ടിംഗ് കാലയളവിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന. എൻഐയിൽ ഇന്ന് 1,635 പോസിറ്റീവ് കോവിഡ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, പാൻഡെമിക് ആരംഭിച്ചതിന് ശേഷം മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 12,876 ആയി ഉയർന്നു. വടക്കൻ അയർലണ്ടിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 325,119 വ്യക്തികൾ പോസിറ്റീവ് ടെസ്റ് ചെയ്‌തതായി വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിലവിൽ 301 കോവിഡ് -19 സ്ഥിരീകരിച്ച രോഗികളാണ് ആശുപത്രിയിലും 34 പേർ തീവ്രപരിചരണത്തിലും ഉള്ളത്.