ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന് നവസാരഥികൾ
ശ്രീ ടോമി തൊണ്ടാംകുഴി പ്രെസിഡെന്റായും ,ശ്രീ ബോബ് തടത്തിൽ സെക്രെട്ടറിയായും ,ശ്രീ വർഗീസ് പൊന്നാനക്കുന്നേൽ ട്രഷററായുമുള്ള മുപ്പത്തിയൊന്നഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു.
സോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ട് ഇരുപതാണ്ടിന്റെ നിറവിലേക്കെത്തുമ്പോൾ സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടായിരത്തിരണ്ടിലെ ഒരു ഞായറാഴ്ചയുടെ സായം സന്ധ്യയിൽ സ്വിറ്റസർലണ്ടിലെ സമാനചിന്താഗതിക്കാരായ മുപ്പത്തിയൊന്നു കുടുംബങ്ങളുടെ കൂട്ടായ്മായായി തുടക്കമിട്ട ബി ഫ്രണ്ട്‌സ് രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവുമായി നൂറ്റിയെഴുപത്തിയഞ്ചിലധികം കുടുംബങ്ങളുടെ കൂട്ടായ്മയിലേക്ക് വളർന്നപ്പോൾ ഇരുപതാം വർഷത്തിന്റെ പ്രവർത്തങ്ങൾക്കായി പ്രഗത്ഭരും പ്രവർത്തനപരിചയവുമുള്ള മുപ്പത്തിയൊന്നു അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനായി ജനറൽബോഡി ഏകകണ്ഡേന ശ്രീ ടോമി തൊണ്ടാംകുഴിയെ സംഘടനയുടെ പ്രെസിഡന്റായി തെരെഞ്ഞെടുത്തു .സംഘടനയുടെ സെക്രെട്ടറിയായി ശ്രീ ബേബി തടത്തിലിനേയും ട്രഷറർ ആയി ശ്രീ വർഗീസ് പൊന്നാനക്കുന്നേലിനെയും യോഗം തെരെഞ്ഞെടുത്തു. തുടർന്ന് മറ്റു ഓഫീസ് ഭാരവാഹികളായി വൈസ് പ്രെസിഡെന്റ് സ്ഥാനത്തേക്ക് പ്രിൻസ് കാട്രൂകുടിയിൽ ,ജോയിന്റ് സെക്രെട്ടറി ആയി ജോസ് പെല്ലിശേരി ,ജോയിന്റ് ട്രഷറർ ആയി ബിന്നി വെങ്ങാപ്പിള്ളി ,ആർട്സ് കൺവീനറായി സെബാസ്റ്റിയൻ കാവുങ്കൽ ,സ്‌പോർട്സ് കൺവീനറായി റെജി പോൾ ,വുമൺസ് ഫോറം കൺവീനേഴ്‌സ് ആയി പുഷ്‌പാ ജോയ് തടത്തിൽ ,മേഴ്‌സി വെളിയൻ ,നിഷിത പ്രശാന്ത് നായർ എന്നിവരെയും കൂടാതെ എക്സികുട്ടീവ് കമ്മിറ്റിയിലേക്ക് ,ജോയ് തടത്തിൽ ,ജൂബി അലാനി ,അനിൽ ചക്കാലക്കൽ ,അഗസ്റ്റിൻ മാളിയേക്കൽ ,വർഗീസ് കരുമത്തി ,ജോമോൻ പത്തുപറയിൽ ,ഡേവിസ് വടക്കുംചേരി ,ജോൺ വെളിയൻ ,അനിൽ വാതല്ലൂർ ,മോനിച്ചൻ നല്ലൂർ ,ബാബു വേതാനി ,ജിമ്മി കൊരട്ടിക്കാട്ടുതറയിൽ ,ജോഷി വടക്കുംപാടൻ ,ജോസ് വാഴക്കാലയിൽ ,സെബി പാലാട്ടി ,ജിമ്മി ശാസ്താംകുന്നേൽ ,മാത്യു മണികുട്ടിയിൽ ,സെബാസ്റ്റിയൻ അറക്കൽ ,ടോണി ഉള്ളാട്ടിൽ ,രതീഷ് രാമനാഥൻ എന്നിവരേയും തിരഞ്ഞെടുത്തു.
.ശ്രീ ടോമി തൊണ്ടാംകുഴി മൂന്നാം പ്രാവശ്യവും ശ്രീ ബേബി തടത്തിൽ അഞ്ചാം പ്രാവശ്യവുമാണ് പ്രെസിഡന്റും ,സെക്രെട്ടറിയുമായി തെരഞ്ഞെടുക്കപ്പെടുന്നത്.മുൻവർഷങ്ങളിലെപ്പോലെ പോലെ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുവാന്‍ സെക്രെട്ടറി ബോബ് തടത്തിൽ എല്ലാവരുടെയും സഹായം അഭ്യര്ഥിച്ചു,