സംസ്ഥാനത്തെ തിയേറ്ററുകളിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല. ഒമിക്രോൺ ഭീഷണി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തിയേറ്ററുകളിൽ നിയന്ത്രണം.
രാത്രി പത്ത് മണിക്ക് ശേഷമുള്ള പ്രദർശനത്തിന് അനുമതിയില്ല. ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെയാണ് നിയന്ത്രണം. തിയേറ്ററുകളിൽ പത്ത് മണിക്ക് ശേഷം പ്രദർശനം പാടില്ല.
സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളിൽ രാത്രികാല ഷോകൾ വിലക്കിയത്. തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.