പാര്‍ലമെന്‍റില്‍ കാർഷിക നിയമങ്ങൾ റദ്ദാക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ വളരെയധികം വിവാദമായ ഈ നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം കർഷകരുടെ വിജയമെന്ന് സംഘടനകൾ. കർഷക ഐക്യവും നീതിയും വിജയത്തിലേക്കെന്ന് സംയുക്ത കിസാൻ മോർച്ച. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറഞ്ഞു. ജനീകയ സമരത്തിന്‍റെ വിജയമെന്നായിരുന്നു കൃഷിമന്ത്രി പി പ്രസാദിന്‍റെ പ്രതികരണം പറഞ്ഞു.
ഒരു വർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഗുരുനാനാക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക പ്രഖ്യാപനം.
പാർലമെൻറിൽ (Parliament) കാർഷിക നിയമങ്ങൾ (Farm Laws) റദ്ദാക്കും വരെ കർഷക സമരങ്ങൾ നിർത്തില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേഹവ രാകേഷ് ടിക്കയത് വെള്ളിയാഴ്ച്ച പറഞ്ഞു . വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) നൽകുന്ന വിഷയത്തിലും മറ്റ് കാര്യങ്ങളിലും സർക്കാർ കർഷകരുമായി സംസാരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബികെയു ദേശീയ വക്താവ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ വർഷം നവംബർ 26 മുതൽ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കർഷകരുടെ പ്രതിഷേധം തുടർന്ന് വരികെയാണ്.
നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു
Addressing the nation. https://t.co/daWYidw609
— Narendra Modi (@narendramodi) November 19, 2021