വിദേശത്ത് ജോലി ചെയ്യൂന്ന ഇന്ത്യക്കാർക്കായി കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതി
കോവിഡ്-19 മഹാമാരിയും അതിന്റെ അനന്തരഫലങ്ങളും കാരണം ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നതിനായി വിദേശത്ത് ജോലി ചെയ്യുന്ന ഒരുപാട് ഇന്ത്യക്കാർ മടങ്ങിവരുന്നുണ്ട്. ഇവരെപ്പോലെയുള്ള പ്രവാസികളെല്ലാം ഒരുപോലെ പങ്കിടുന്ന സ്വപ്നമാണ് സ്വസ്ഥവും സാമ്പത്തിക ഭദ്രവുമായ ഒരു വിശ്രമജീവിതം.എൻ. പി. എസ് (National Pension Scheme) ൽ നിക്ഷേപങ്ങൾ ചെയ്യുന്നത് എൻ. ആർ.ഐ (Non Residential Indian)കൾക്ക് സാമ്പത്തികസ്വാശ്രയത്വവും നികുതിയിളവുകളും ഉറപ്പുവരുത്തുന്ന ഒരു റിട്ടയർമെന്റ് പ്ലാൻ പ്രദാനം ചെയ്യുന്നു.
ഇന്ത്യൻ പൗരന്മാർക്ക് വാർദ്ധക്യ സുരക്ഷ നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പെൻഷൻ കം നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (NPS). സുരക്ഷിതവും നിയന്ത്രിതവുമായ മാർക്കറ്റ് അധിഷ്‌ഠിത വരുമാനത്തിലൂടെ നിങ്ങളുടെ റിട്ടയർമെന്റ് ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിന് ആകർഷകമായ ദീർഘകാല സേവിംഗ് മാർഗം ഇത് നൽകുന്നു. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) ആണ് സ്കീം നിയന്ത്രിക്കുന്നത്. NPS ന് കീഴിലുള്ള എല്ലാ ആസ്തികളുടെയും രജിസ്റ്റർ ചെയ്ത ഉടമയാണ് PFRDA സ്ഥാപിച്ച നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റ് (NPST).
ആരാണ് എൻ.ആർ.ഐ?
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയും ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ താഴെ മാത്രം സ്വദേശത്ത് താമസിക്കുകയും ചെയ്യുന്ന ഇന്ത്യാക്കാരനാണ് നോൺ-റെസിഡൻഷ്യൽ ഇന്ത്യൻ (NRI)
എന്താണ് എൻ.പി.എസ്?
നാഷണൽ പെൻഷൻ സ്കീം (NPS) ഇന്ത്യൻ ഗവൺമെന്റിനു കീഴിലുള്ള ഒരു റിട്ടയർമെന്റ് പദ്ധതിയാണ്. ആരംഭിച്ചതിനുശേഷം ഈ പദ്ധതി ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായതിനാൽ അപേക്ഷകർക്ക് എൻ.പി.എസ് സങ്കീർണ്ണമായി തോന്നാം.അതിനെ ലളിതവും പ്രയോഗികവുമായി എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം.
ഒരു NRIക്ക് ഒരു NPS അക്കൗണ്ട് തുറക്കാൻ കഴിയും. എൻആർഐ നൽകുന്ന സംഭാവനകൾ കാലാകാലങ്ങളിൽ ആർബിഐയും ഫെമയും നിർദ്ദേശിക്കുന്ന നിയന്ത്രണ ആവശ്യകതകൾക്ക് വിധേയമാണ്. എന്നിരുന്നാലും, OCI (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ), PIO (പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ) കാർഡ് ഉടമകൾക്കും HUF-കൾക്കും NPS അക്കൗണ്ട് തുറക്കാൻ അർഹതയില്ല.
എൻ.പി.എസ് : അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
അപേക്ഷകന്റെ പ്രായപരിധി 18 നും 60 നും ഇടയ്ക്ക് ആയിരിക്കണം
നികുതി ആനുകൂല്യങ്ങൾ സെക്ഷൻ 80C ക്ക് കീഴിൽ ഒന്നര ലക്ഷം രൂപ വരെ,സെക്ഷൻ 80CCD(1b)ക്ക് കീഴിൽ 50,000 രൂപ വരെ.
ഒരു വർഷത്തിൽ എത്രത്തോളം പണമടയ്ക്കാം, എത്രത്തോളം പണം അടയ്ക്കണം എന്നുള്ള പരിധികൾ ഒന്നുംതന്നെയില്ല. അടയ്ക്കുന്ന തുകയും അത് അടയ്ക്കുന്ന തവണകളും ഉപഭോക്താവിന്റെ താല്പര്യം അനുസരിച്ചായിരിക്കും
പെൻഷൻ സ്കീമിനെ പറ്റിയുള്ള പൂർണ്ണമായ ടെക്നിക്കൽ വിവരണം അറിയേണ്ടവർക്ക് പിഡിഎഫ് രൂപത്തിൽ നൽകിയിട്ടുള്ള ഡോക്യൂമെൻറ്റ് വായിച്ചാൽ മതിയാകും. അതിന്റെ ലിങ്കാണ് തൊട്ടു ചുവടെ കൊടുക്കുന്നത്
എൻ.പി. എസിൽ രണ്ടു തരം അക്കൗണ്ടുകൾ എടുക്കാവുന്നതാണ്
- Tier 1 അക്കൗണ്ടുകൾ
- Tier 2 അക്കൗണ്ടുകൾ
NPS പ്രകാരമുള്ള ഏറ്റവും കുറഞ്ഞ സംഭാവന മാനദണ്ഡം എന്താണ്?
രജിസ്ട്രേഷൻ സമയത്ത് ഒരു വരിക്കാരൻ പ്രാരംഭ സംഭാവന നൽകേണ്ടതുണ്ട് (ടയർ I-ന് കുറഞ്ഞത് 500 രൂപയും ടയർ II-ന് കുറഞ്ഞത് 1000 രൂപയും). തുടർന്ന്, ഇനിപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി ഒരു വരിക്കാരന് സംഭാവന നൽകാം:
Tier 1 അക്കൗണ്ടുകൾ
അപേക്ഷകൻ വിരമിക്കുന്നതുവരെ ഈ അക്കൗണ്ടിൽ നിന്ന് പണം എടുക്കുവാനാകില്ല.60 വയസ്സിനു മുൻപ് വിരമിച്ചാൽ അക്കൗണ്ടിലുള്ള തുകയുടെ 20% നികുതിയില്ലാതെ പിൻവലിക്കാം. അക്കൗണ്ടിൽ ബാക്കിയുള്ള 80% തുകയിൽ നിന്നും ഒരു നിശ്ചിതസംഖ്യ വർഷാവർഷം അപേക്ഷകന് ലഭിക്കുന്നതാണ്. 60 വയസ്സിനു ശേഷമാണ് വിരമിക്കുന്നതെങ്കിൽ 60% വരെ ഇതുപോലെ പിൻവലിക്കാം. മിച്ചമുള്ള 40%ത്തിൽ നിന്നും ഒരു നിശ്ചിതസംഖ്യ വർഷാവർഷം അപേക്ഷകന് ലഭിക്കുന്നതാണ്.
ഒരു സംഭാവനയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക - രൂപ. 500
ഒരു സാമ്പത്തിക വർഷത്തിലെ ഏറ്റവും കുറഞ്ഞ സംഭാവന - രൂപ. 1,000
ഒരു സാമ്പത്തിക വർഷത്തിലെ ഏറ്റവും കുറഞ്ഞ സംഭാവനകളുടെ എണ്ണം - ഒന്ന്
ടയർ I-ലെ ഏറ്റവും കുറഞ്ഞത് ഒരു സംഭാവനയുടെ നിർബന്ധിത പരിധിക്ക് മുകളിൽ, ഒരു വരിക്കാരന് അവന്റെ / അവളുടെ സൗകര്യത്തിനനുസരിച്ച് വർഷത്തിലുടനീളമുള്ള സംഭാവനകളുടെ ആവൃത്തി തീരുമാനിക്കാം.
Tier 2 അക്കൗണ്ടുകൾ
tier 1 അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ ഈ അക്കൗണ്ട് തുറക്കാനാകൂ. tier 2 അക്കൗണ്ടിൽനിന്ന് അപേക്ഷകന് സ്വന്തം താൽപര്യത്തിനനുസരിച്ച് പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം. Equities, corporate bonds, government bonds (E,C&G)ഇങ്ങനെ ധാരാളം മേഖലകളിൽ അപേക്ഷകന് നിക്ഷേപിക്കാം. ഇതുവഴി പ്രായോഗികമായ ഒരു റിട്ടയർമെന്റ് പ്ലാൻ തിരഞ്ഞെടുക്കുവാൻ അപേക്ഷകന് കഴിയുന്നു. വ്യത്യസ്തമായ റിസ്കും ലാഭവും ഓരോ മേഖലയിലും ഉണ്ട്.
ഒരു സംഭാവനയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക - 250 രൂപ.
മിനിമം ബാലൻസ് ആവശ്യമില്ല
Equities (Asset Class E) - റിസ്ക് കൂടുതൽ ലാഭം കൂടുതൽ
Government Bonds (Asset Class G) - റിസ്ക് കുറവ് ലാഭവും കുറവ്.
Corporate Bonds (Asset Class C) - ഇടത്തരം റിസ്കും അതനുസരിച്ചുള്ള ലാഭവും
"Voluntary contribution scheme" വഴി റിട്ടയർമെന്റിനു ശേഷമുള്ള ചെലവുകൾക്കും ജീവിതരീതിയ്ക്കും അനുസൃതമായി നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ നിക്ഷേപകന് കഴിയും
അക്കൗണ്ട് എടുത്തവരുടെയെല്ലാം നിക്ഷേപങ്ങൾ Pension Fund Regulatory and Development Authority (PFRDA) നു കീഴിലുള്ള ഫണ്ട് മാനേജർമാർ വഴിയാണ് നിക്ഷേപിക്കപ്പെടുന്നത്
അക്കൗണ്ട് തുറക്കുമ്പോൾ ഒരു നോമിനിയുടെ പേര് വയ്ക്കാം.tier 1,tier 2 അക്കൗണ്ടുകളിലേക്ക് മൂന്നു നോമിനികളെ വരെ ചേർക്കാവുന്നതാണ്.
നിക്ഷേപകന് രണ്ടു തരത്തിലുള്ള ഇൻവെസ്റ്റ്മെന്റ് ചോയ്സുകളുണ്ട്;
- Active
- Auto
Active
പണം നിക്ഷേപിക്കാൻ ഉള്ള asset class കളും അതോടൊപ്പം ഓരോതരം asset class കളുടെയുംallocation percentage ഉം നിക്ഷേപകന് തീരുമാനിക്കാൻ ആകുന്ന തരത്തിലുള്ള അക്കൗണ്ട്.
Auto
നിക്ഷേപകന്റെ പ്രായത്തിനനുസൃതമായി ഇൻവെസ്റ്റ്മെന്റ് ചോയ്സുകൾ തീരുമാനിക്കപ്പെടുന്നവ.
corpus amount രണ്ടു ലക്ഷത്തിൽ താഴെ ആണെങ്കിൽ നിക്ഷേപകന് പിൻവലിക്കുന്നതാണ്.
വിദേശത്ത് ജോലി ചെയ്യുന്നവർക്ക് എൻ. പി. എസ് അക്കൗണ്ട് തുറക്കാവുന്നതാണ്. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയാലും നിക്ഷേപങ്ങൾ തുടരാനും ആനുകൂല്യങ്ങൾ കൈപ്പറ്റുവാനും സാധിക്കും.
എൻ. പി. എസ് ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങളും, അക്കൗണ്ട് തുടങ്ങുന്നതിനെപ്പറ്റിയും കൂടുതൽ വ്യക്തമാക്കാൻ കഴിയും.
ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക