യുഎസില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. നിരണം ഇടപ്പള്ളിപ്പറമ്പ് സ്വദേശിയാണ്.
അബലാമയിലെ മോണ്ട്ഗോമറിയിലാണ് സംഭവം. അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലണ് ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. അലബാമയിലെ മോണ്ട്ഗോമറിയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. ഉറങ്ങുന്നതിനിടെയാണ് മറിയം സൂസന് മാത്യു അപകടത്തില്‍പെട്ടത്.
വീട്ടിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ അപ്പാര്‍ട്ട്മെന്റിലേക്ക് വെടിയുണ്ട തുളച്ചുകയറി. സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പ്രഖ്യാപിച്ച് പൊലിസ്
ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നാല് മാസം മുന്‍പാണ് മറിയം അമേരിക്കയിലെത്തിയത്. തിരുവല്ല നോര്‍ത്ത് നിരണം സ്വദേശി ബോബന് മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഒന്നരമാസത്തിനിടെ മൂന്ന് മലയാളികളാണ് അമേരിക്കയില്‍ വേടിയേറ്റ് മരിച്ചത്.