കൊച്ചി: കാർ മരത്തിൽ ഇടിച്ചു് രണ്ട് മോഡലുകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ, കാറിന്റെ ഡ്രൈവർ, തൃശൂർ സ്വദേശി അബ്ദുൾ റഹ്മാനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
മുന്‍ മിസ് കേരള വിജയികള്‍ അടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം കേരളത്തെ ഞെട്ടിച്ചിരുന്നു. 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന് (24), തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന് മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്. ഇവരില്‍ അഞ്ജനയും ആന്‍സിയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.
മൂന്നാമത്തെ യാത്രക്കാരൻ കെ എ മുഹമ്മദ് ആഷിഖാൻ (25) ഞായറാഴ്ച മരണത്തിന് കീഴടങ്ങി. അദ്ദേഹം ഇവിടെയുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വാഹനാപകടത്തില്‍ മകള്‍ മരിച്ചതറിഞ്ഞ് മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ ഉമ്മ റസീന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിഷം കഴിച്ച നിലയില്‍ കാണപ്പെട്ട റസീനയെ അവശനിലയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൂടുതൽ വായിക്കുക
https://www.dailymalayaly.com/
Join WhatsApp: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates