യുഎഇയില്‍ നിന്നും വന്ന വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം എയര്‍ ഇന്ത്യയിലെ മലയാളി എയര്‍ഹോസ്റ്റസ് അറസ്റ്റില്‍
അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍ ആയി. മലപ്പുറം സ്വദേശിനി മുപ്പതു വയസ്സുകാരി ഷഹാന പി ആണ് പിടിയില്‍ ആയത്. തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന ഐ എക്സ് 354 വിമാനത്തിലെ ജീവനക്കാരിയെ ആണ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടിയത്.
ഐ എക്സ് 354 വിമാനത്തിലെ ക്രൂ അംഗമായ ഇവര്‍ 2.4 കിലോഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ ആണ് കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. മിശ്രിതത്തില്‍ നിന്ന് വേര്‍തിരിച്ച് എടുത്ത സ്വര്‍ണത്തിന് 2054 ഗ്രാം തൂക്കം വരും. 99 ലക്ഷം രൂപ ആണ് വിപണി മൂല്യം കണക്കാക്കുന്നത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കസ്റ്റംസ് കൂടുതല്‍ അന്വേഷണം തുടങ്ങി
കസ്റ്റംസ് ഇന്റലിജന്റസ് നടത്തിയ പരിശോധനയില്‍ 2. 4 കിലോ സ്വര്‍ണ മിശ്രിതത്തില്‍ നിന്നാണ് 2054 ഗ്രാം സ്വര്‍ണം ലഭിച്ചത്. മുന്‍പും എയര്‍ ഹോസ്റ്റസുമാരെ ദുരൂപയോഗപ്പെടുത്തി സ്വര്‍ണം കടത്തിയിരുന്നു. ഇടവേളയ്ക്കു ശേഷമാണ് സമാന രീതിയിലുള്ള നീക്കം. ഷഹാനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ കണ്ടെത്താന്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഒരു കോടിയില്‍ താഴെ മൂല്യം വരുന്ന സ്വര്‍ണമായതുകൊണ്ട് എയര്‍ ഹോസ്റ്റസ് ഷഹാനയെ ജാമ്യത്തില്‍ വിട്ടയച്ചെന്ന് കസ്റ്റംസ് അറിയിച്ചു. ഷഹാന പുറത്തിറങ്ങി സുരക്ഷിത സ്ഥാനത്ത് എത്തിയ ശേഷം കടത്തു സംഘങ്ങള്‍ക്ക് സ്വര്‍ണം കൈമാറുകയാണ് പതിവു രീതിയെന്നാണ് നിഗമനം. എയര്‍ ഹോസ്റ്റസിനെ ഉപയോഗപ്പെടുത്തി സ്വര്‍ണം കടത്തുന്നതിന് പിന്നില്‍ വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിഗമനം.
കൂടുതൽ വായിക്കുക
https://www.dailymalayaly.com/
Join WhatsApp: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates