സംവദിക്കാൻ അവസരം ലഭിച്ചാൽ അത് താരങ്ങൾക്ക് മികച്ച പ്രചോദനമാവുമെന്ന്"സ്കോട്ട്ലൻഡ് നായകൻ കൈൽ കോട്സർ ഡ്രസ്സിങ് റൂമിൽ അപ്രതീക്ഷിത സന്ദർശനത്തിൽ ടീം ഇന്ത്യ
ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ സ്കോട്ലൻഡിനെ എട്ടുവിക്കറ്റിന് തകർത്ത് ഇന്ത്യ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തിയിരുന്നു. 81 പന്തുകൾ ശേഷിക്കേ ആയിരുന്നു ഇന്ത്യയുടെ വിജയം.
കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോഴും സ്കോട്ടുകൾ സന്തോഷത്തിലായിരുന്നു. മികച്ച കളിക്കാരുമായി സംവദിക്കാൻ അവസരം ലഭിച്ചാൽ അത് താരങ്ങൾക്ക് മികച്ച പ്രചോദനമാവുമെന്നും മെച്ചപ്പെട്ട സ്ക്വാഡിനെ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും മത്സരത്തിന് മുമ്പ് സ്കോട്ട്ലൻഡ് നായകൻ കൈൽ കോട്സർ അഭിപ്രായപ്പെട്ടിരുന്നു. ആഗ്രഹം സാധിപ്പിച്ച് കൊടുത്താണ് ടീം ഇന്ത്യ എതിരാളികളുടെ മനംകവർന്നത്. മത്സര ശേഷം ഇന്ത്യൻ ടീം തങ്ങളുടെ ഡ്രസ്സിങ് റൂമിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയതിന്‍റെ ത്രില്ലിലാണ് സ്കോട്ടിഷ് താരങ്ങൾ. വിരാട് കോഹ്ലി, രോഹിത് ശർമ, ആർ. അശ്വിൻ, ജസ്പ്രീത് ബൂംറ എന്നീ താരങ്ങൾ ഡ്രസിങ് റൂമിലെത്തി താരങ്ങളുമായി സംവദിച്ച കാര്യം ക്രിക്കറ്റ് സ്കോട്ലൻഡ് ട്വിറ്റർ പേജിൽ പങ്കുവെച്ചു. 'വിലമതിക്കാനാവാത്തത്' -എന്നാണ് ക്രിക്കറ്റ് സ്കോട്ലൻഡ് പോസ്റ്റിന് തലക്കെട്ട് നൽകിയത്.
ഇന്ത്യൻ താരങ്ങളുടെ സന്ദർശനം സ്കോട്ടിഷ് താരങ്ങൾക്ക് വലിയ പ്രചോദനമായി. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം സൂപ്പർ 12ൽ എത്തുകയും അടുത്ത ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തുവെന്നത് വലിയ കാര്യമാണ്. അതിനാൽ മുന്നോട്ട് നോക്കുേമ്പാൾ ഒരുപാട് ചെയ്തുതീർക്കാനുണ്ട്. കുറച്ച് സൂപ്പർ 12മത്സരങ്ങൾ കളിച്ചുവെന്നത് കൊണ്ട് മാത്രം ഞങ്ങൾക്ക് സന്തോഷിക്കാൻ സാധിക്കില്ല. ധൈര്യമുള്ളവരായിരിക്കണം കുറച്ചുകൂടി മുന്നോട്ട് പോകേണ്ടതുണ്ട്. ഞങ്ങൾക്ക് അതിനായി പിന്തുണ ആവശ്യമാണ്' -സ്കോട്ലൻഡ് നായകൻ കൈൽ കോട്സർ പറഞ്ഞു.
Priceless. pic.twitter.com/fBEz6Gp5fL
— Cricket Scotland (@CricketScotland) November 5, 2021