ഇന്ത്യയുടെ ഹോക്കി താരം പിആർശ്രീജേഷിന് കായിക താരങ്ങൾക്കുള്ള പരമോന്നത ബഹുമതിയായ ഖേൽരത്ന പുരസ്‌കാരം.
മലയാളി ഹോക്കി താരം പി.ആര്‍. ശ്രീജേഷ് ഉള്‍പ്പടെ 12 പേര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം. ഖേല്‍രത്ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആര്‍ ശ്രീജേഷിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഖേല്‍രത്‌ന അവര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ് എന്നും ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രീജേഷിനു കഴിയട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
ധ്യാന്‍ചന്ദിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു പുരസ്‌കാര ലബ്ധിയോട് ശ്രീജേഷ് പ്രതികരിച്ചു. പുരസ്‌കാരം സഹതാരങ്ങള്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നതായും ശ്രീജേഷ് വ്യക്തമാക്കി.
കൂടുതൽ വായിക്കുക
https://www.dailymalayaly.com/
The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates