പ്ലാറ്റ്‌ഫോമിന്റെ വെബ് പതിപ്പിലേക്ക് വാട്ട്‌സ്ആപ്പ് മൂന്ന് പുതിയ സവിശേഷതകൾ ചേർത്തു. ഉപയോക്താക്കൾക്ക് ഇപ്പോൾ വെബ് പതിപ്പിലും ഫോട്ടോകൾ എഡിറ്റ് ചെയ്യാമെന്നും ലിങ്കുകൾ പ്രിവ്യൂ ചെയ്യാമെന്നും കമ്പനി അറിയിച്ചു. ഇത് ഒരു പുതിയ സ്റ്റിക്കർ നിർദ്ദേശ ഫീച്ചറും ചേർക്കുന്നു.
- വെബ് മീഡിയ എഡിറ്റർ
- ലിങ്ക് പ്രിവ്യൂ
- സ്റ്റിക്കർ സജഷൻ
ഒരു സന്ദേശം ടൈപ്പുചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഇപ്പോൾ സ്റ്റിക്കർ നിർദ്ദേശങ്ങൾ ലഭിക്കും, അത് അവരുടെ സംഭാഷണങ്ങൾക്ക് അനുയോജ്യമായ സ്റ്റിക്കർ കണ്ടെത്താൻ അവരെ അനുവദിക്കും. സംഭാഷണത്തിനിടയിൽ സ്റ്റിക്കർ ഉപയോഗിക്കുന്നവർക്ക് ശരിയായ സ്റ്റിക്കർ കണ്ടെത്തുന്നതിന് സാധാരണയായി ഒന്നിലധികം ടാബുകൾ പരിശോധിക്കേണ്ടിവരും, ഇത് ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ചിലപ്പോൾ ഒരാൾക്ക് സ്റ്റിക്കർ എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ല. പുതിയ അപ്ഡേറ്റ് ഈ പ്രശ്നം പരിഹരിക്കും.
“ഞങ്ങൾ ഈ ഫീച്ചർ നിർമ്മിച്ചത് സ്വകാര്യത മനസ്സിൽ വെച്ചാണ്, അതിനാൽ വാട്ട്‌സ്ആപ്പിന് നിങ്ങളുടെ തിരയലുകൾ കാണാൻ കഴിയില്ലെന്നും നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ എല്ലായ്‌പ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിലൂടെ പരിരക്ഷിക്കപ്പെടുമെന്നും ഉറപ്പുനൽകുന്നു,” കമ്പനി പറഞ്ഞു.
വെബ് മീഡിയ എഡിറ്റർ - ഇതുവരെ വാട്സ്ആപ്പ് വെബ്ബിൽ ഒരു ചിത്രം എഡിറ്റ് ചെയ്യുക അസാദ്ധ്യമായിരുന്നു. ഫോട്ടോ എഡിറ്റ് ചെയ്യേണ്ടമെങ്കിൽ മൊബൈൽ ഫോണിൽ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കേണമായിരുന്നു. എന്നാൽ ഇനി മുതൽ വാട്സ്ആപ്പ് വെബ്ബിൽ തന്നെ അടിസ്ഥാന പിക്ചർ എഡിറ്റിംഗ് നടത്താം. മീഡിയ എഡിറ്റർ വെബ് എന്നാണ് ഈ സംവിധാനത്തിന്റെ പേര്.
ലിങ്ക് പ്രിവ്യൂ - ഓൺലൈനിൽ വായിക്കുകയോ, കാണുകയോ, കേൾക്കുകയോ ചെയ്ത ഒരു രസകരമായ കണ്ടന്റ് കോൺടാക്റ്റ് ലിസ്റ്റിലുള്ളവരുമായി ഷെയർ ചെയ്യാൻ ലിങ്കുകൾ വാട്സ്ആപ്പിൽ പോസ്റ്റ് ചെയ്താൽ മതി. ഈ ലിങ്കുകൾ പോസ്റ്റ് ചെയ്യുമ്പോഴുള്ള പ്രിവ്യു ആണ് പുതുതായി മാറ്റിയിരിക്കുന്നത്. ലിങ്കിന്റെ ഫുൾ പ്രിവ്യു ഇനി വാട്സ്ആപ്പിൽ ലഭിക്കും. എന്താണ് വായിക്കാൻ, കാണാൻ, കേൾക്കാൻ പോകുന്നത് എന്നത് സംബന്ധിച്ചും, എത്ര ദൈർഖ്യമുള്ള വാർത്തയാണ് വിഡിയോയാണ് തുടങ്ങിയ വിവരങ്ങൾ മുൻകൂട്ടി അറിയാം.
സ്റ്റിക്കർ സജഷൻ - പുതിയ അപ്ഡെയ്‌റ്റോടെ ശരിയായ സ്റ്റിക്കർ വേഗത്തിലും എളുപ്പത്തിലും കണ്ടെത്താൻ വാട്ട്‌സ്ആപ്പ് സഹായിക്കും. നിങ്ങൾ ടൈപ്പുചെയ്യുമ്പോൾ വാക്കിന് യോജിച്ച സ്റ്റിക്കറുകൾ വാട്സ്ആപ്പ് തന്നെ പ്രദർശിപ്പിക്കും. ഇതിൽ നിന്നും നിങ്ങളുടെ ചാറ്റിന് ഏറ്റവും യോജിച്ച സ്റ്റിക്കർ തിരഞ്ഞെടുക്കാം.
കൂടുതൽ വായിക്കുക
https://www.dailymalayaly.com/
The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates