നാല് വിദേശ പൗരന്മാർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരിൽ രണ്ട് പേർ ദക്ഷിണ കൊറിയയിൽ നിന്നുള്ളവരും മറ്റ് രണ്ട് പേർ ചൈന, തായ്‌വാൻ സ്വദേശികളുമാണ്.
ഡൽഹിയിൽ നിന്നും ഗുരുഗ്രാമിൽ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ വൻ ഓപ്പറേഷനിൽ 42 കോടി രൂപ വിലമതിക്കുന്ന 85 കിലോ സ്വർണം പിടികൂടിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിലെ ഛത്തർപൂരിലെയും സമീപ ജില്ലയായ ഗുഡ്ഗാവിലെയും നിരവധി സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെടുത്തത്.
യന്ത്രഭാഗങ്ങളാക്കി ഉരുക്കി വിവിധ രൂപങ്ങളിൽ രൂപപ്പെടുത്തിയാണ് സ്വർണം കടത്തിയത്.
യന്ത്രഭാഗങ്ങളുടെ രൂപത്തിൽ കടത്തിയ സ്വർണം പ്രാദേശിക വിപണിയിൽ സംസ്കരിക്കുന്നതിന് മുമ്പ് ഉരുക്കി ബാർ, സിലിണ്ടർ ആകൃതിയിൽ രൂപപ്പെടുത്തുകയായിരുന്നു,” ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ ആഴ്ച ആദ്യം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന 2.5 കിലോ സ്വർണം കസ്റ്റംസ് വകുപ്പ് പിടികൂടിയിരുന്നു. നവംബർ 16ന് ദുബായിൽ നിന്ന് വന്ന വിമാനത്തിൽ സീറ്റിനടിയിലെ ലൈഫ് ജാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു.