India vs Pakistan, T20 World Cup 2021 Live Score Updates: ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ടി20 ലോകകപ്പ് മത്സരത്തിൽ നേർക്കുനേർ. ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ഫീൽഡിങ് തിരഞ്ഞെടുത്തു.
രണ്ട് ചിരവൈരികളുടെയും ടൂർണമെന്റിലെ ആദ്യ മത്സരമാണിത്. മത്സരത്തിൽ വിജയം മാത്രം തേടിയാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. രണ്ട് ടീമുകൾക്കും ഗെയിമിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിൽ കഴിവ് തെളിയിച്ച അന്താരാഷ്ട്ര റെക്കോർഡുകളുള്ള കളിക്കാരുമുണ്ട്.