New Delhi: ഷാഹീൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന് മുന്‍പായി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി IMD.. രാജ്യത്തെ 7 സംസ്ഥാനങ്ങളില്‍ ഷാഹീൻ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ് .
ഷാഹീൻ ചുഴലിക്കാറ്റ് മൂലം ഗുജറാത്ത്, ബീഹാർ എന്നിവയുൾപ്പെടെ 7 സംസ്ഥാനങ്ങളിൽ അടുത്ത 3 ദിവസത്തേക്ക് ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (India Meteorological Department - IMD) നല്‍കുന്ന മുനന്രിയിപ്പ് അനുസരിച്ച് അടുത്ത 12 മണിക്കൂറിനുള്ളിൽ ഷാഹീൻ ചുഴലിക്കാറ്റ് (Cyclone Shaheen) ശക്തി പ്രാപിക്കും.
IMD യുടെ ബുള്ളറ്റിന്‍ അനുസരിച്ച് ഷാഹീൻ ചുഴലിക്കാറ്റിന്‍റെ പ്രഭാവം ബീഹാർ, പശ്ചിമബംഗാൾ, സിക്കിം, തമിഴ്‌നാട്, കേരളം, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ തീവ്രമായി അനുഭവപ്പെടും. അടുത്ത മൂന്നു ദിവസങ്ങളില്‍ ഈ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.