ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. രാവിലെ 11നാണ് മൂന്നാമത്തെ ഷട്ടർ തുറന്നത്. വെള്ളം ചെറുതോണിയിലെത്തി, പരന്ന് ഒഴുകിയശേഷം 12 മണിക്കാണ് നാലാമത്തെ ഷട്ടർ തുറന്നത്. രണ്ടാമത്തെ ഷട്ടറാണ് അവസാനം തുറന്നത്.
ഡാമിന്റെ 2,3,4 ഷട്ടറുകളാണ് തുറന്നത്. മൂന്നാം ഷട്ടറാണ് ആദ്യം തുറന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.
മിനിറ്റുകളുടെ ഇടവേളയില്‍ 3 മുന്നറിയിപ്പ് സൈറൺ മുഴക്കിയശേഷമാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ ഒരു ലക്ഷം ലീറ്റർ വെള്ളം പുറത്തേക്കൊഴുകും.
ഇടുക്കിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നാളെയാണ് ചരിത്രത്തിൽ നാലാമത്തെ തവണ ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 1981 ലും 1992 ലും 2018 ലും ഇടുക്കി ഡാം ഇതിനു മുൻപ് തുറന്നിട്ടുണ്ട്.
ഉയരത്തിൻന്റെ കാര്യത്തിൽ മൂന്നാമത് നിൽക്കുന്ന ചെറുതോണി അണക്കെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. സമുദ്ര നിരപ്പിൽ നിന്നും 3900 ഇടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. ഇവിടുത്തെ ബോട്ടിങ്ങാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഓണം, ക്രിസ്തുമസ് തുടങ്ങിയ സമയങ്ങളിൽ മാത്രമേ ഇവിടെ ബോട്ടിങ്ങ് നടത്തുവാൻ അനുമതിയുള്ളൂ. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിലെ റിസർവ്വോയറിലെ വെള്ളം തുറന്നു വിടേണ്ട സന്ദർഭങ്ങളിൽ ചെറുതോണി അണക്കെട്ട് വഴിയാണ് അധികമുള്ള ജലം വിടുന്നത്.
ഇടുക്കി ഡാം തുറക്കുമ്പോള്‍ ചെറുതോണി മുതല്‍ അറബിക്കടല്‍ വരെയാണ് വെള്ളം ഒഴുകിയെത്തുന്നത്. ചെറുതോണി ടൗണ്‍, പെരിയാര്‍, ലോവര്‍പെരിയാര്‍ അണക്കെട്ട്, ഭൂതത്താന്‍ കെട്ട്, കാലടി, നെടുമ്പാശ്ശേരി, ആലുവ വഴി വെള്ളം അറബിക്കടലിലെത്തുന്നു. തീരദേശത്ത് ഉള്ളവർ ഉള്‍പ്പടെ, ഇവിടങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തേക്കടി ഉള്‍പ്പെടുന്ന ജലസംഭരണിയാണ് മുല്ലപ്പെരിയാര്‍. തമിഴ്നാടിനു ജലം കൊണ്ടുപോകുന്നതിനായി കുമളി വനാന്തരത്തില്‍ വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍നിന്നും ഏഴുകിലോമീറ്റര്‍ അകലെയായിട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിട്ടുള്ളത്. 176 അടി ഉയരമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിനു തുറന്നുവിടാന്‍ ഷട്ടറുകള്‍ ഇല്ല. എന്നാല്‍ ജലനിരപ്പ് 136 അടിയില്‍ എത്തുമ്പോള്‍ അണക്കെട്ടിനു സമീപമുള്ള സ്പില്‍വേ വഴിയായി വെള്ളം പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങും. ദുര്‍ബലാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ ഉത്തരവിന്റെ ബലത്തില്‍ സ്പില്‍വേ അടച്ചു 142 അടിവരെ വെള്ളമാണ് തമിഴ്നാട് സംഭരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ നിന്നാണ് പെരിയാര്‍ നദി ഉത്ഭവിക്കുന്നത്. പെരിയാറിനെ മുല്ലപ്പെരിയാറില്‍നിന്നും 82 കിലോമീറ്റര്‍ അകലെയായി ഇടുക്കിയില്‍ 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ നിര്‍മ്മിച്ചിരിക്കുന്ന ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാമാണ് ഇടുക്കി ഡാം. വൈദ്യുതിനിര്‍മ്മാണ ആവശ്യത്തിനായി നിര്‍മ്മിക്കപ്പെട്ടതാണ് ഇടുക്കി ഡാം.
ഇടുക്കി ഡാമില്‍ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെയും കിളിവള്ളിത്തോട്ടിലൂടെയും ഒഴുകിപ്പോതിരിക്കാന്‍ നാലുകിലോമീറ്റര്‍ അകലെയായി ചെറുതോണി അണക്കെട്ടും 26 കിലോമീറ്റര്‍ അകലെയായി കുളമാവ് അണക്കെട്ടും നിര്‍മ്മിച്ചിരിക്കുന്നു.
60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. ഇതിലേയ്ക്ക് ഇരട്ടയാര്‍ എന്ന സ്ഥലത്ത് ഡാം പണിതു ഭൂഗര്‍ഭതുരങ്കം വഴി അഞ്ചുരുളിയിലും പീരുമേട്ടില്‍ അഴുതയാറിനു കുറുകെ ചെക്ക് ഡാം പണിതു തുരങ്കംവഴി പെരിയാര്‍ നദിയിലും കൂടുതല്‍ വെള്ളം എത്തിക്കുന്നു. ചുരുക്കത്തില്‍ ഇടുക്കിയില്‍നിന്ന് മുപ്പതോളം കിലോമീറ്റര്‍ കിഴക്ക് ഇരട്ടയാര്‍ മുതല്‍ 60 കിലോമീറ്റര്‍ തെക്കുള്ള കുമളിചുറ്റി 58 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള പീരുമേടുവരെ ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശം.
ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. അധികജലം ഒഴുക്കിക്കളയാന്‍ ഇടുക്കിഡാമിന് ഷട്ടറുകള്‍ ഇല്ല. ഇടുക്കി ജലസംഭരണിയില്‍ വെള്ളം നിറയുമ്പോള്‍ ഇതേ ജലസംഭരണിയുടെതന്നെ ഭാഗമായ ചെറുതോണി ഡാമിലെ ഷട്ടറുകള്‍ ആണ് തുറന്നുവിടുന്നത്.
ഇടുക്കി ഡാം തുറന്നു; മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ചെറുതോണിയില്‍ വെള്ളമെത്തി
കടപ്പാട് : ഏഷ്യനെറ്റ് ന്യൂസ്