കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്‍റെയും വിശദീകരണം പുറത്തുവന്നു. അതേസമയം, ആരോഗ്യ മന്ത്രി വീണ ജോർജ് ഞായറാഴ്ച കോഴിക്കോട്ടെത്തി.
കോഴിക്കോട് 12 വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക ജ്വരത്തെയും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിൾ പുനെയിലേക്ക് വിദഗ്ധ പരിശോധനക്കയച്ചപ്പോഴാണ് രോഗബാധ പുറത്തുവന്നതെന്നാണ് വിവരം. കുട്ടിയുടെ മൂന്നു സാംപിളുകളും പോസിറ്റീവാണ്. കുടുംബാംഗങ്ങളടക്കം മറ്റാർക്കും ഇതുവരെ ലക്ഷണങ്ങളൊന്നുമില്ല.
സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവിൽ, മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോൾ. സ്ഥിതി അവലോകനം ചെയ്യാൻ കോഴിക്കോട് ജില്ലാ കളക്ട്രേറ്റിൽ ഉന്നതതല യോഗം നടക്കുന്നുണ്ട്.
കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. പ്രിൻസിപ്പൽ ഡോക്ടർമാരുടെ അടിയന്തിര സൂം മീറ്റിംഗ് മെഡിക്കൽ കോളജിൽ വിളിച്ചു.
ഭയപ്പെടാതെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളതും ആണ് ശ്രദ്ധിക്കേണ്ടത്.വീണ്ടും ഒരു നിപ കാലത്തെ അതിജീവിക്കാന്‍ നാം തയ്യാറെടുക്കണം. നിപ വൈറസ് ഭയം കൊണ്ട് നേരിടാതെ നമുക്ക് അതീവ ജാഗ്രതയോടെ നേരിടാവുന്നതാണ്.
2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധയെത്തുടർന്ന് 17 പേരാണ് മരിച്ചത്. കോഴിക്കോട് ചങ്ങരോത്തായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളിൽനിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്നാണ് പിന്നീട് കണ്ടെത്തിയത്.
നിപ വൈറസ് എന്ത് നിപ വൈറസ് എന്താണ് ?
1998- ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിപ വൈറസ് എന്ന ഒരു വൈറസാണ് രോഗബാധക്ക് കാരണം. വവ്വാലുകളിലാണ് ഇത്തരം വൈറസ് കാണപ്പെടുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വാഹകരായ ഇവയില്‍ രോഗം ബാധിക്കുകയില്ല. എന്നാല്‍ ഇവയുടെ മൂത്രം, ഉമിനീര്, കാഷ്ഠം എന്നിവയിലൂടെ ഇത് പകരുന്നതിനുള്ള സാധ്യതയുണ്ട്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും ഇത് പകരുന്നതിന് സാധ്യതയുണ്ട്.
പകരുന്നത് വവ്വാലിന്റെ ഉമിനീരിലും വിസര്‍ജ്ജ്യവസ്തുക്കളിലും നിപ വൈറസിന്റെ സാന്നിധ്യമുണ്ട്. വവ്വാല്‍ കടിച്ച പഴത്തില്‍ നിന്ന് നിപ്പ രോഗം പെട്ടെന്ന് വ്യാപിക്കുന്നു. ഈ പഴം കഴിക്കുന്ന വ്യക്തിയുടെ ശ്വാസനാളം വഴിയാണ് രോഗം അയാളിലേക്ക് എത്തുന്നത്. ഇത് പിന്നീട് പെരുകുകയും ചെയ്യുന്നു. രണ്ടാഴ്ചക്കുള്ളില്‍ തന്നെ രോഗലക്ഷണം പ്രകടമാവുന്നുണ്ട്. തുമ്മലും ചുമയും വര്‍ദ്ധിക്കുകയും രക്തത്തിലേക്ക് വൈറസുകള്‍ കൂടുതല്‍ എത്തി വൈറീമിയ എന്ന അവസ്ഥയിലേക്ക് രോഗി എത്തുകയും ചെയ്യുന്നു. തുടര്‍ന്ന് തലച്ചോറിലേക്കും നിപ വൈറസുകള്‍ ബാധിക്കുന്നു. ഇതോടെ രോഗി കോമ സ്‌റ്റേജിലേക്ക് എത്തുന്നു.
ഈര്‍പ്പമില്ലാത്ത അവസ്ഥയില്‍ വൈറസിന് ജീവിക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല 22-39 ഡിഗ്രി സെല്‍ഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. കൂടാതെ സോപ്പിലെ ക്ഷാരത്തില്‍ ഈ വൈറസ് നിര്‍ജ്ജീവമാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
വളരെയധികം മുന്‍കരുതലുകള്‍ ഈ രോഗത്തിനും രോഗിയെ പരിചരിക്കുന്നതിനും അത്യാവശ്യമായി വേണം.
വായുവിലൂടെ നിപ പകരും എന്നത് ഒരിക്കലും തള്ളിക്കളയാന്‍ ആവില്ല. കാരണം രോഗിയുടെ വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഉമിനീരും മറ്റ് സ്രവങ്ങളും ഒരു മീറ്റര്‍ ചുറ്റളവില്‍ നില്‍ക്കുന്ന വ്യക്തിയിലേക്ക് തുള്ളികളായി എത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല.
വെള്ളത്തിലൂടെ വൈറസ് പകരുന്നില്ല എന്ന് പറയാന്‍ സാധിക്കുകയില്ല. എങ്കിലും വെള്ളത്തില് വൈറസ് പെരുകില്ലെങ്കിലും അവ നശിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. വെള്ളം തിളപ്പിച്ചാല്‍ വൈറസിനെ നമുക്ക് നശിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.
രോഗിയെ ശുശ്രൂഷിക്കുമ്പോള്‍ മാസ്‌ക് ധരിക്കുക. മാസ്‌ക് ധരിക്കുമ്പോള്‍ മൂക്ക്, വായ എന്നിവ മറച്ച് വേണം ധരിക്കുന്നതിന്. കൈകളില്‍ ഗ്ലൗസ് ധരിക്കണ, രോഗിയെ പരിചരിച്ച് കഴിഞ്ഞാല്‍ സോപ്പ് കൊണ്ട് കൈകള്‍ നല്ലതു പോലെ കഴുകണം. സോപ്പ് ഉപയോഗിച്ച് കുളിക്കുന്നതും വളരെ നല്ല കാര്യമാണ്.