അധ്യാപകദിനം- സെപ്റ്റംബർ 5
മാതൃകാ അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായ ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മവാർഷികമായ സെപ്റ്റംബർ 5 നാണ് ഇന്ത്യയിൽ അധ്യാപക ദിനം ആചരിക്കുന്നത്. ഡോ. സർവേപള്ളി രാധാകൃഷ്ണൻ തത്ത്വചിന്തകനും പണ്ഡിതനും രാഷ്ട്രീയക്കാരനുമായിരുന്നു. വിദ്യാഭ്യാസത്തിനും രാജ്യത്തെ യുവാക്കൾക്കുമായി ജീവിതം സമർപ്പിച്ചു.
"5th September happens to be the birthday of India’s former President Dr. Sarvapalli Radhakrishnan ji and the country celebrates this as Teachers Day."
— Mann Ki Baat Updates मन की बात अपडेट्स (@mannkibaat) September 5, 2021
- PM Shri Narendra Modi in #MannKiBaat .#TeachersDay pic.twitter.com/b2B61AwKx7
“എന്റെ ജന്മദിനം ആഘോഷിക്കുന്നതിനുപകരം, സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചാൽ അത് എന്റെ അഭിമാന പദവിയാണ്,” ഡോ. സർവേപള്ളി രാധാകൃഷ്ണൻ പറഞ്ഞു, അധ്യാപകദിനം ആഘോഷിക്കുന്ന പാരമ്പര്യം 1962 മുതൽ ഇന്ത്യയിൽ ആരംഭിച്ചു, ഡോ. സർവേപ്പള്ളി രാധാകൃഷ്ണനും എല്ലാ അധ്യാപകരും.
ലോക അധ്യാപക ദിനം
ലോകത്തെമ്പാടും അധ്യാപകരെ ആദരിക്കുന്നു, അധ്യാപക ദിനം ആചരിക്കുന്നു. മിക്കയിടത്തും ഇത് സെപ്റ്റംബറിലാണ്. എന്നത് യാദൃസ്ചികം.
ഐക്യരാഷ്ട്രസഭയുടെ - യുനസ്കോയുടെ - ലോക അധ്യപക ദിനം ഇന്ത്യയുടെ അധ്യാപക ദിനത്തില്‍ നിന്ന് കൃത്യ ഒരുമാസം കഴിഞ്ഞാണ് - ഒക്ടോബര്‍ അഞ്ചിന്.
എല്ലാ വർഷവും ഒക്ടോബർ 5 ന് നടക്കുന്ന ലോക അധ്യാപക ദിനം മുഴുവൻ വിദ്യാഭ്യാസ സമൂഹത്തിനും ഒരു സുപ്രധാന സംഭവമാണ്. എല്ലാ വർഷവും, ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡ് (TUI) ലോക അധ്യാപക ദിനം ആഘോഷിക്കുന്നു.
ലോകത്ത് അഞ്ചു കോടിയിലേറെ അധ്യാപകരുണ്ട്. സമൂഹത്തിന് അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്.
1966 ഒക്ടോബര്‍ അഞ്ചിന് അധ്യപകരുടെ പദവി സംബന്ധിച്ച് യുനസ്കോ നടത്തിയ രാജ്യാന്തര-സര്‍ക്കാര്‍ തല സമ്മേളനത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം അധ്യാപക ദിനമായി പ്രഖ്യാപിച്ചത്.
ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ചീനയില്‍ സെപ്റ്റംബര്‍ പത്തിനാണ് അധ്യാപകദിനം. 1985 മുതല്‍ ഈ ആഘോഷം നടക്കുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍, അര്‍ജന്‍റീനയിലെ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ഡിമിന്‍ഗോ ഫൗസ്റ്റിനോ സചാരിറ്റോയുടെ ചരമദിനമായ സെപ്റ്റംബര്‍ 11നാണ് അധ്യാപക ദിനം.
തായ്വാനില്‍ സെപ്റ്റംബര്‍ 28നാണ് അധ്യാപക ദിനം.
അമേരിക്ക മെയിലെ ആദ്യത്തെ ചൊവ്വാഴ്ച അധ്യാപക ദിനമായി ആചരിക്കുന്നു. എങ്കിലും മാസാച്ചുസെറ്റ്സില്‍ സെപ്റ്റംബര്‍ ഏഴിന് ആഘോഷം നടക്കുന്നു.
ബ്രസീലില്‍ ഒക്ടോബര്‍ 15നും വിയറ്റ്നാമില്‍ നവംബര്‍ 20നുമാണ് അധ്യാപകദിനം.