"പന്ത്രണ്ടക്കമുള്ള സവിശേഷ നമ്പറും തിരിച്ചറിയൽ രേഖയും" കർഷകർക്ക് നൽകാനൊരുങ്ങി കേന്ദ്രസർക്കാർ

 


ന്യൂഡൽഹി: കർഷകർക്ക് പന്ത്രണ്ടക്കമുള്ള സവിശേഷ നമ്പറും തിരിച്ചറിയൽ രേഖയും നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. കൃഷിയുമായി ബന്ധപ്പെട്ട പദ്ധതി സേവനങ്ങളെല്ലാം സുഗമമായി ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. 

11 സംസ്ഥാനങ്ങളിലെ വിവരശേഖരണം പൂർത്തിയായിക്കഴിഞ്ഞു.

ഇതിനായി മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലെ വിവരശേഖരണം പൂർത്തിയായി. കേരളം, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലേത് വരും മാസങ്ങളിൽ പൂർത്തിയാവും.

കർഷകർക്കുള്ള പദ്ധതികൾ, വായ്പസൗകര്യം തുടങ്ങിയവയെല്ലാം തടസ്സമില്ലാതെ ലഭ്യമാക്കും. സംഭരണ നടപടികൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഇത് സഹായകമാവും. ഇതുവഴി രാജ്യത്തെ എട്ടുകോടി കർഷകരുടെ വിവരശേഖരം പൂർത്തിയായാൽ സവിശേഷ തിരിച്ചറിയൽസംഖ്യ നടപ്പാക്കും.  

പി.എം.-കിസാൻ, സോയിൽ ഹെൽത്ത് കാർഡ്, ഫസൽ ബീമ യോജന തുടങ്ങിയ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുടെ വിവരങ്ങളെല്ലാം നിലവിൽ സംസ്ഥാനങ്ങളിലെ ഭൂരേഖകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

പി.എം. കിസാൻപോലുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി കർഷകരുടെ വിവരശേഖരണവും ലക്ഷ്യമിടുന്നതായി മന്ത്രാലയം അഡീഷണൽ സെക്രട്ടറി വിവേക് അഗർവാൾ വ്യക്തമാക്കി.



കർഷകർക്ക് അത്തരമൊരു ഐഡി നൽകുന്ന പദ്ധതിയും ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതും ഈ മാസം ആദ്യം നടന്ന മുഖ്യമന്ത്രിമാരുടെ കോൺഫറൻസിൽ ചർച്ച ചെയ്യപ്പെട്ടു. സെപ്റ്റംബർ 6 ന്, കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ തന്റെ മന്ത്രാലയം 5.5 കോടി കർഷകരുടെ ഡാറ്റാബേസ് ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ ഡിസംബറോടെ അത് 8 കോടിയായി ഉയർത്തുമെന്നും പറഞ്ഞിരുന്നു.
അടുത്തിടെ, ഡിജിറ്റൽ ദൗത്യത്തിന്റെ ഭാഗമായി, കാർഷിക മന്ത്രാലയം CISCO, Ninjacart, Jio Platforms, ITC, NCDEX e-Markets Ltd (NeML), Microsoft, Star Agribazaar, Esri India Technologies, Patanjali and Amazon എന്നിവയുൾപ്പെടെ 10 സ്വകാര്യ കമ്പനികളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...