വനിതാ ക്രിക്കറ്റിനോട് താലിബാന് എതിര്‍പ്പ്;
വനിതാ കളിക്കാര്‍ അവരുടെ മുഖവും ശരീരവും ‘അനാവൃതമാകുന്ന’ ഒരു സാഹചര്യം നേരിട്ടാല്‍ അത് ഇസ്ലാമിന് എതിരാണെന്നും സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലെന്നും, താലിബാന് പ്രതിനിധി പറഞ്ഞത്.
ടെസ്റ്റില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി.ഇതോടെ നവംബര്‍ 27 മുതല്‍ ഹൊബാര്ട്ടില് നടക്കേണ്ടിയിരുന്ന ഏക ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
വനിതാ ക്രിക്കറ്റിനോടുള്ള താലിബാന് നിലപാടില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാന് പുരുഷ ടീമിനെതിരായ മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടെസ്റ്റിനാണ് ഹൊബാര്‍ട്ട് വേദിയാവേണ്ടിയിരുന്നത്.
വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയെ നയിക്കുന്നത് ബോര്‍ഡിന് പ്രധാനപ്പെട്ടതാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ട്വിറ്ററില്‍ കുറിച്ചു. ക്രിക്കറ്റ് എല്ലാവര്ക്കും വേണ്ടിയുള്ള ഒരു കായിക വിനോദമാണെന്നും സ്ത്രീകള്‍ക്ക് ശതമായ പിന്തുണ നല്‍കുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി.