ഹൈലൈറ്റ്:
മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകൾ വഴി സേവനം
മാസം അഞ്ചു മുതൽ ഏഴുവരെ സൗജന്യ ഇടപാടുകൾ
2021 ഒക്ടോബർ ഒന്നു മുതൽ നേരിട്ടു നടത്തുന്ന എ.ടി.എമ്മുകളുടെ പ്രവർത്തനം അവസാനിപ്പിക്കുയാണെന്നു വ്യക്തമാക്കി പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്ക്. അതേസമയം മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകൾ വഴി ഉപയോക്താക്കൾക്കു സേവനം തുടരുമെന്നും സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കി. പ്രവർത്തനപരമായ കാരണങ്ങളാലാണ് എ.ടി.എമ്മുകൾ അടയ്ക്കുന്നതെന്നാണു ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കിന്റെ സ്വന്തം എ.ടി.എമ്മുകൾ ഉപയോഗിക്കന്നവരുടെ എണ്ണം വളരെ കുറവാണെന്നും അതിനാൽ തന്നെ ഉയർന്ന പരിപാലനച്ചെലവുള്ള എ.ടി.എമ്മുകൾ അടച്ചുപൂട്ടാൻ ബാങ്ക് തീരുമാനിക്കുയായിരുന്നെന്നും അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.