നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകും! ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം


ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം; നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകും!

സംസ്ഥാനത്തുടനീളം ചാര്ജിങ്‌ സ്റ്റേഷനുകള് സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 6 കോര്പ്പറേഷന് ഏരിയകളിലും കെ എസ് ഇ ബിയുടെ സ്വന്തം സ്ഥലത്ത് ചാര്ജിംഗ് സ്റ്റേഷനുകള് സ്ഥാപിക്കുകയും അവ 2020 നവംബറില് പൊതുജനങ്ങള്ക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.
ഇവ കൂടാതെ എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്ജിങ്‌ സ്റ്റേഷനുകളുടെ നിര്മ്മാണം പുരോഗമിക്കുകയാണ്. ഇതില് 40 എണ്ണമെങ്കിലും നവംബറില് പൂര്ത്തീകരിക്കാന് സാധിക്കും. ഇന്ന്‌ വിപണിയില് ലഭ്യമായ എല്ലാവിധ വൈദ്യുത കാറുകളും, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള് എന്നിവയും ചാര്ജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില് ഉണ്ടാകും.
ആട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള് എന്നിവ ചാര്ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ പോസ്റ്റുകളിൽ ചാര്ജ്‌ പോയിന്റുകള് സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്ത്തീകരിക്കാന് ലക്ഷ്യമിടുന്നുണ്ട്. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല് പ്രചാരത്തിലുള്ള കോഴിക്കോട്‌ നഗരത്തിലാണ്‌ 10 ചാര്ജ്‌ പോയിന്റുകൾ ഉള്പ്പെടുന്ന ഈ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്ത്തനം വിലയിരുത്തിയതിനുശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

കടപ്പാട് : Kerala State Electricity Board


UCMI IRELAND (യു ക് മി ) The latest News, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates UCMI (യു ക് മി) 10 👉Click & Join 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...