ഐപിഎല്ലിൽ രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 7 വിക്കറ്റ് വിജയം, രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. രാജസ്ഥാനെതിരെ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി ഏഴ് വിക്കറ്റിൻറെ അനായാസ ജയവുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. മാക്‌സ്‌വെലിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ആർസിബിക്ക് അനായാസ വിജയം സമ്മാനിച്ചത്.
സ്‌കോർ: രാജസ്ഥാൻ റോയൽസ്-149/9 (20), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-153/3 (17.1) മറുപടി ബാറ്റിംഗിൽ ബൗണ്ടറികളുമായി മനോഹര തുടക്കമാണ് വിരാട് കോലയും ദേവ്‌ദത്ത് പടിക്കലും ആർസിബിക്ക് നൽകിയത്.
17 പന്തിൽ 22 റൺസെടുത്ത ദേവ്‌ദത്ത് പടിക്കലിനെ ആറാം ഓവറിൽ മുസ്‌താഫിസൂർ ബൗൾഡാക്കി. തൊട്ടടുത്ത ഓവറിൽ വിരാട് കോലി(20 പന്തിൽ 25) റൺ ഔട്ടായി. എന്നാൽ മൂന്നാം വിക്കറ്റിൽ ശ്രീകർ ഭരതും ഗ്ലെൻ മാക്‌സ്‌വെല്ലും അനായാസം റൺസ് കണ്ടെത്തി.