ജർമനി : ജർമനിയിൽ കൊവിഡ് വ്യാപനം കുറയുന്നതിന്റെ ആശ്വാസകരമായ കണക്കുകളാണ് ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്.
ജർമ്മനിയിലെ തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞ കൊവിഡ് നിരക്ക് രേഖപ്പെടുത്തി. നിലവിൽ 100,000 ആളുകൾക്ക് 82.7 എന്നതാണ് ഇപ്പോഴത്തെ നില.അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ദിവസേനയുള്ള കേസുകളുടെ എണ്ണം നേരിയ തോതിൽ മാത്രമേ ഉയർന്നിട്ടുള്ളൂ.വരും ദിവസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ മാത്രമേ വ്യാപനം കുറയുന്ന പ്രവണത തുടരുമോയെന്ന് വിലയിരുത്താൻ കഴിയൂയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.ജർമ്മൻ ജനസംഖ്യയുടെ മൂന്നിലൊന്നിലധികം പേർ ഇപ്പോഴും വാക്സിൻ എടുത്തിട്ടില്ലെന്നതും കോവിഡ് സംബന്ധമായ മരണങ്ങളിലും ആരോഗ്യ വിദഗ്ധർ ഇപ്പോഴും ആശങ്കാകുലരാണ്.ജർമനിയിൽ കൊവിഡ് വ്യാപനം കുറയുന്നു | തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞ കൊവിഡ് നിരക്ക് രേഖപ്പെടുത്തി
തിങ്കളാഴ്ച, സെപ്റ്റംബർ 13, 2021