സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറങ്ങില്ല.
കര്‍ഷക സംഘടനകള്‍ ഭാരതബന്ദ് പ്രഖ്യാപിച്ച ഈ മാസം 27-ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി തീരുമാനിച്ചു. ആറുമുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി പ്രവര്‍ത്തനം, വിവാഹം രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഉണ്ടാകില്ല.
കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. ഹര്‍ത്താലിന് പൂർണ പിന്തുണ നൽകുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയൻ. ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ഹര്‍ത്താലിന് പിന്തുണ നൽകും.
കൊവിഡ് മാനദണ്ഡം പാലിച്ച് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. ഇന്ന് പ്രധാന തെരുവുകളിൽ ജ്വാല തെളിച്ച് ഹർത്താൽ വിളംബരം ചെയ്യുമെന്ന് സംയുക്ത സമിതി പ്രസിഡന്റ്.
ഭാരത് ബന്ദിനായുള്ള പ്രവർത്തനങ്ങൾ കിസാൻ മോർച്ച ഊർജ്ജിതമാക്കി. വിവിധ സംസ്ഥാനങ്ങളിൽ ഭാരത് ബന്ദി നായി സമരസമിതികൾക്ക് രൂപം നൽകിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണ്ണമാക്കാനാണ് സംഘടനകളുടെ ശ്രമം.