കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി മിനിറ്റുകൾക്കുള്ളിൽ എളുപ്പത്തിൽ ബുക്ക് ചെയ്യാനാന്‍ വാട്‌സാപ്പ്.18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വാട്‌സാപ്പ് (WhatsApp) ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
വാട്‌സാപ്പ് വഴി കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന വിവരം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. " A new era of citizen convenience" എന്നാണ് ഈ പുതിയ നേട്ടത്തെ ആരോഗ്യമന്ത്രി വിശേഷിപ്പിച്ചത്.
വാട്‌സാപ്പ് വഴി കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന വിവരം ട്വിറ്ററിലൂടെയാണ് മന്ത്രി പുറത്തുവിട്ടത്.
ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ മാധ്യമമെന്ന നിലയിലാണ് വാട്‌സാപ്പ് മുഖേനയും വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാട്‌സാപ്പ് വഴി എങ്ങിനെ കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം? (How to book a COVID-19 vaccination slot using WhatsApp?)
1. +919013151515 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക. അല്ലെങ്കില്‍ http://wa.me/919013151515 സന്ദര്‍ശിക്കുക. ( Add +919013151515 to your phone contact list or simply visit http://wa.me/919013151515)
2. വാട്‌സാപ്പില്‍ 'Book Slot' എന്ന് ടൈപ്പ് ചെയ്ത ശേഷം +919013151515 ലേയ്ക്ക് അയയ്ക്കുക. (On WhatsApp, type 'Book Slot' and send to this number)
3. നിങ്ങള്‍ക്ക് 6 അക്കമുള്ള OTP ലഭിക്കും. OTP ടൈപ്പ് ചെയ്യുക. (Verify six-digit OTP that you will receive on your phone number)
4. നിങ്ങളുടെ സൗകര്യമനുസരിച്ചുള്ള തിയതി, സ്ഥലം, പിൻ കോഡ്, കോവിഡ് -19 വാക്സിൻ എന്നിവ തിരഞ്ഞെടുക്കുക. (Choose your preferred date, location, pin code and choice of COVID-19 vaccine)
5. ഇതോടെ നിങ്ങളുടെ വാക്‌സിനേഷന്‍ സ്ലോട്ട് സ്ഥിരീകരിച്ചു
ഇന്ത്യയിൽ "കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി വാട്‌സാപ്പ് വഴിയും ബുക്ക് ചെയ്യാം". കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ https://t.co/iZy1tODEVc pic.twitter.com/EAsXPKx1oJ
— UCMI (@UCMI5) August 24, 2021
കൂടുതൽ വായിക്കുക
🔘 കോവിഡിന്റെ മൂന്നാംതരംഗഭീഷണ രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുളള വിലക്ക് (ഡിജിസിഎ) ഓഗസ്റ്റ് 31വരെ നീട്ടി
🔘 കാത്തിരിപ്പ് ഒഴിവായി ആശ്വാസമായി പുതിയ വെബ്സൈറ്റ് | റിക്കവറി സർട്ടിഫിക്കറ്റ് ഇമെയിൽ വഴി ലഭിക്കും
അനുദിന വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Disclaimer: We are not agents, not government website, not related to them , we are only help information, support community, all information provided are for awareness and welfare purpose only , we shall not be responsible for the same. The job , Advertise, Listing, description posted by UCMI may not include all responsibilities, or aspects of the described, and may be amended at any time by the employer or individual or UCMI.UCMI does not explicitly provide representations or assurances about the job or Advertise or Listing or its accuracy. UCMI is not responsible for above mentioned or anything else. The number and information keep changing over a period of time. For any copyright / wrong information, issues, please report immediately at admin.