ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ഇന്ത്യയും ജർമനിയും ഒപ്പത്തിനൊപ്പം. കളി തുടങ്ങി നമിഷങ്ങൾക്കകം ജർമനി ലീഡ് നേടിയെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജീത്താണ് ഗോൾ നേടിയത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്.
ഇന്നലെ വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യക്ക് പരാജയം സംഭവിച്ചിരുന്നു. കരുത്തരായ അർജന്റീനയ്ക്കെതിരെയാണ് ഇന്ത്യ പരാജയപ്പെട്ടത്.