ഹൈലൈറ്റ്:
അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ്റെ കൈകളിൽ.
129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി
സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം പൂർണമായും താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഡൽ ഹിയിലെത്തി. ഞായറാഴ്ച വൈകിട്ട് ആറിന് കാബൂളിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി എട്ട് മണിയോടെ ഡൽഹിയിലെത്തി. കാബൂളിലെ സാഹചര്യങ്ങൾ മോശമായി തുടരുന്നതിനാൽ വിമാനം വൈകിയാണ് പുറപ്പെട്ടത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ്റെ കൈകളിലായതോടെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദമുണ്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി അതിവേഗത്തിൽ തീരുമാനമെടുക്കാനാണ് ഇന്ത്യയുടെ ആലോചന. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.