കടപ്പാട് : NDTV
അയര്‍ലണ്ട് സന്ദര്‍ശന വേളയില്‍ 2015 ൽ ഡബ്ലിനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേറ്റ ജോണ്‍ സ്‌കോട്ട് സ്‌കൂൾ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തിൽ സംസ്‌കൃത ഗീതങ്ങള്‍ ആലപിച്ചു വരവേറ്റു.
അയര്‍ലണ്ട് സന്ദര്‍ശനം 2015 https://youtu.be/z6hcFf8pD_o
ഡബ്ലിനിലെ ജോൺ സ്കോട്ടസ് സ്കൂളിൽ സംസ്കൃതം പഠിപ്പിക്കുന്ന അദ്ധ്യാപകനായ മിസ്റ്റർ റട്ജർ കോർട്ടൻഹോർസ്റ്റിന് ഇന്ത്യൻ പ്രധാനമന്ത്രി മോദി "മൻ കി ബാത്തിൽ" (29 ഓഗസ്റ്റ്, 2021) തന്റെ ആശംസകൾ അർപ്പിച്ചു. ആ സ്മരണകളിൽ തന്റെ യാത്രയുടെ 80 ത് മൻ കി ബാത്തിൽ അയര്‍ലണ്ട് ഇടം പിടിച്ചു .
നരേന്ദ്ര മോദി തന്റെ മൻ കി ബാത്തിൽ ഇന്ന് സംസ്കൃതത്തോടുള്ള മിസ്റ്റർ റട്ജർ കോർട്ടെൻഹോർസ്റ്റിന്റെ പ്രതിബദ്ധതയും സമർപ്പണവും അംഗീകരിച്ചു. മിസ്റ്റർ കോർട്ടെൻഹോർസ്റ്റ് സംസ്കൃത പണ്ഡിതനും അയർലണ്ടിലെ ഡബ്ലിനിലെ ഗവേഷകനും അധ്യാപകനുമാണ് & കൂടാതെ ഐസിസിആർ, ലോക സംസ്കൃത അവാർഡ് 2020 ലഭിച്ച വ്യക്‌തിയുമാണ്.
ഇന്നത്തെ മൻ കി ബാത് കാണുക
എപ്പിസോഡ് https://fb.watch/7G-yERm0dj/ ൽ കാണാം
ഇന്ത്യൻ പ്രധാനമന്ത്രി മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കി ബാത്തിൽ" (29 ഓഗസ്റ്റ്, 2021) "സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ സംസ്കൃതത്തിന് ഉള്ള വലിയ പങ്ക് " വ്യക്തമാക്കി.
ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ സംസ്‌കൃതം പ്രധാന പങ്ക് വഹിക്കുന്നതായി പ്രധാനമന്ത്രി എടുത്തു പറഞ്ഞു . ദേശീയ ഐക്യവും വളര്‍ത്താനും ശക്തിപ്പെടുത്താനും സംസ്‌കൃതം സഹായിക്കുന്നുവെന്ന് മോഡി അഭിപ്രായപ്പെട്ടു. സംസ്കാരത്തിന്റെ വിവിധ മുന്നേറ്റ കോണുകളിൽ ചിന്തകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യത്വവും അറിവും ദൈവിക തത്ത്വചിന്തയും ഉള്‍പ്പെടുന്ന സംസ്‌കൃത സാഹിത്യം ഇന്ത്യയുടെ പാണ്ഢ്യത്തവും സാംസ്കാരികതയും വിളിച്ചോതുമെന്നും പ്രധാന മന്ത്രി അറിയിച്ചു.
Tune in to this month’s #MannKiBaat. https://t.co/HJ0nJIXJFd
— Narendra Modi (@narendramodi) August 29, 2021
അതിവേഗം വളരുന്ന ഇന്ത്യയുടെ മുന്നേറ്റങ്ങൾ, കായികഗം,ബഹിരാകാശ ,സ്റ്റാര്‍ട്ടപ്പ് , സ്വച്ഛ് ഭാരത് -ക്ലീന്‍ ഇന്ത്യ കാമ്പെയ്ന്‍ എന്നിവയെല്ലാം 80 ത് മന്‍കി ബാത്തില്‍ പ്രധാനമന്ത്രിയുടെ വിഷയമായി
തായ്‌ലന്‍ഡിലെ സംസ്‌കൃത ഭാഷയുടെ പ്രചാരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഡോ. ചിരാപത് പ്രപണ്ഡവിദ്യയും ഡോ. കുസുമ രക്ഷാമണിയും റഷ്യയിലെ മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ സംസ്‌കൃതാധ്യാപകനായ ബോറിസ് സഖാരിനെയും മൻകി ബാത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി ആദരിക്കാൻ മറന്നില്ല.