അയർലണ്ടിൽ സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഓഗസ്റ്റ് 25, 26, 27 തീയതികളിൽ നടക്കും | രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 20




ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` 2021 ഓഗസ്റ്റ് 25,26,27 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.

യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായ് ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ കോഴ്സ് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈനായാണു നടത്തപ്പെടുക. ദിവസവും രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായ് പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

  • രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
  • രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 20. 
  • ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ്  www.syromalabar.ie
  • വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. 

വിവാഹത്തിനായ് ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 

ഫാ. ക്ലെമൻ്റ് പാടത്തിപറമ്പിൽ : 089 492 7755 (അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ )
ജിൻസി ജിജി : 087 911 0635, 
ആൽഫി ബിനു : 087 767 8365


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...