വിംബിൾഡൺ വനിതാ ടെന്നീസ് സിംഗിൾസിൽ ചരിത്രമെഴുതി ടുണീഷ്യൻ താരം ഒൻസ് ജാബ്യൂർ. ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിതാ താരം, 1974നു ശേഷം ഇതാദ്യമായി വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന അറബ് താരം എന്നീ റെക്കോർഡുകളാണ് ഒൻസ് സ്വന്തമാക്കിയത്. 1974ൽ ഈജിപ്ത് താരം ഇസ്മായിൽ എൽ ഷഫേയ് ആണ് വിംബിൾഡൺ ക്വാർട്ടറിൽ എത്തിയത്.
പോളിഷ് താരം ഇഗ സ്വിയാടെകിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് കീഴടക്കിയാണ് ഒൻസ് അവിസ്മരണീയ നേട്ടം കുറിച്ചത്. സ്കോർ 5-7, 6-1, 6-1. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ കിരീട ജേത്രിയാണ് സ്വിയാടെക്.