രാജ്യത്തെ കൊവിഡ് പോരാട്ടത്തിൽ അടുത്ത 100 മുതൽ 125 ദിവസം നിർണായകമെന്ന് കേന്ദ്രം. കൊവിഡ് രണ്ടാം തരംഗത്തിന്റെ വേഗത കഴിഞ്ഞ രണ്ട് മാസം കൊണ്ട് കുറയുന്നുണ്ടെങ്കിലും ഇത് ഒരു മുന്നറിയിപ്പായി കാണണമെന്ന് കേന്ദ്ര കൊവിഡ് ടാസ്ക് ഫോഴ്സ് അംഗവും എൻഐടിഐ അംഗവുമായ ഡോ. വി കെ പോൾ പറഞ്ഞു.
പല സംസ്ഥാനങ്ങളും രണ്ടാം തരംഗത്തെ ശക്തമായി ചെറുത്ത് നിന്നു. ശേഷം ശ്രദ്ധാപൂർവ്വം നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തു. എന്നാൽ രാജ്യം മൂന്നാം തരംഗത്തിനുള്ള സാധ്യതയ്ക്കായി ഒരുങ്ങുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം രാജ്യത്ത് വെള്ളിയാഴ്ച 38,949 പുതിയ കേസുകളും 542 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം 3,10,26,829 രോഗികളും 4,12,531 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്.