എല്ലാവരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് വയസ്സാവുന്നത്. പ്രായമായാലും അത് ശരീരത്തിലും മുഖത്തും കാണരുതെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അകാല വാർദ്ധക്യത്തെ എങ്ങനെയെങ്കിലും തുരത്താൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. അത് കൊണ്ട് തന്നെ അതിന് വേണ്ട മാർഗങ്ങൾ തേടുന്നവർ കുറവല്ല. വാർദ്ധക്യത്തേക്കാൾ പ്രശ്നമനുഭവിക്കുന്ന ഒന്നാണ് അകാല വാർദ്ധക്യം. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്.
ചുളിവുകൾ സാധാരണയായി ചർമ്മത്തിൻറെ വ്യക്തമായ അടയാളമാണ്. കാലം കഴിയുന്തോറും നമ്മുടെ ശരീരം വാർദ്ധക്യത്തിന്റെ നിരവധി അടയാളങ്ങൾ കാണിക്കാൻ തുടങ്ങുന്നു. ചുളിവുകൾ, കറുത്ത പാടുകൾ, ചർമ്മം വരണ്ട് പൊട്ടുക എന്നിവ പ്രകടമാകുന്നു.
ശരീരത്തിലെ കോശങ്ങള്‍ ഓരോ ദിവസവും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. എന്നിരുന്നാലും ആരോഗ്യകരമായ ഭക്ഷണമില്ലെങ്കില്‍ ഇത് സാധ്യമാകാതെ വരും. നിങ്ങളുടെ ചര്‍മ്മത്തിന് ധാരാളം വെള്ളം ആവശ്യമാണ്. ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ജലാംശവും, മൃദുത്വവും, ശുദ്ധിയും നിലനിര്‍ത്തും. കാരണം വെള്ളം വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഈ ലക്ഷണങ്ങളെ തടയാൻ സഹായിക്കും. അകാല വാർദ്ധക്യം തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ;
തക്കാളി
ചർമ്മത്തെ മിനുസമാർന്നതാക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. 2008 ൽ നടത്തിയ ഒരു പഠനത്തിൽ തക്കാളി ചർമ്മത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി.
പപ്പായ
കാൽസ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും, വിറ്റാമിൻ ഇ, സി എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പപ്പായ. പപ്പായയിൽ പപ്പൈൻ അടങ്ങിയിട്ടുണ്ട്. പപ്പൈൻ ഒരു സജീവ എൻസൈമാണ്. ഒട്ടുമിക്ക എല്ലാ സൗന്ദര്യ വർധക ഉത്പ്പന്നങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. പപ്പായയിലെ ആന്റി ഓക്സിഡൻറ് ഗുണങ്ങൾ ചർമ്മത്തെ സംരക്ഷിക്കുന്നു.
സ്ട്രോബെറി
സ്ട്രോബെറിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മം എപ്പോഴും ചെറുപ്പമായി നിലനിർത്താനും സ്ട്രോബെറി സഹായിക്കും. മുഖക്കുരുവിനെ ചെറുക്കാനും ഇത് സഹായിക്കും.
ഒലിവ് ഓയിൽ
ഒലിവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ചർമ്മത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതൊരു ആന്റി ഓക്സിഡന്റായി പ്രവർത്തിക്കും. ഇതിലെ ആന്റി ഓക്‌സിഡന്റുകൾ അകാല വാർദ്ധക്യത്തെ തടയും. ഒലിവ് ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് കാൻസറിന് കാരണമാകുന്ന കോശങ്ങളെ ചെറുക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.