രാജ്യത്തുടനീളം രോഗബാധ വര്‍ദ്ധിക്കുകയാണെന്നാണ് പുതിയകണക്കുകള്‍ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തലവേദന, തൊണ്ടവേദന, മൂക്കടപ്പ്,മൂക്കൊലിപ്പ് എന്നിവയുള്‍പ്പെടെ മറ്റ് വകഭേദങ്ങള്‍ക്കൊപ്പം കണ്ടതിനേക്കാള്‍ വ്യത്യസ്തമായ പല ലക്ഷണങ്ങളും ഡെല്‍റ്റ കാണിക്കുന്നുണ്ട്.അതിനാല്‍ ജലദോഷമോ പനിയോ ബാധിച്ചാലും ഉടന്‍ തന്നെ ഒറ്റപ്പെടണം.പരിശോധനയും നടത്തണം- ഡോ. ഗ്ലിന്‍ പറഞ്ഞു.
"അവഗണിക്കരുത് , മാറിമറിയുന്ന കോവിഡ് ലക്ഷണങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന്" NPHET
വെള്ളിയാഴ്ച, ജൂലൈ 16, 2021
ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്… "അവഗണിക്കരുത്
ഡെല്‍റ്റ വേരിയന്റിന്റെ വിവിധ കോവിഡ് ലക്ഷണങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് എന്‍ഫെറ്റ് അറിയിച്ചു.ഡെല്‍റ്റ വേരിയന്റുമായി ബന്ധപ്പെട്ട അണുബാധയുടെ ലക്ഷണങ്ങള്‍ ആല്‍ഫയുടേയും മുമ്പത്തെ മറ്റ് വകഭേദങ്ങളുടേതിലും നിന്നും വ്യത്യസ്തമാണെന്ന് എന്‍ഫെറ്റ് വ്യക്തമാക്കി. ചുമ, പനി എന്നിവയേക്കാള്‍ തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന എന്നിവയാണ് ഇപ്പോഴത്തെ കോവിഡിന്റെ സൂചനകളായി കണക്കാക്കിയിട്ടുള്ളത്.
"നിങ്ങൾക്ക് ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ: തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ദയവായി നിങ്ങളുടെ അടുത്ത ബന്ധങ്ങളെ അറിയിക്കുക, വീട്ടിൽ തന്നെ തുടരുക, കോവിഡ് -19 ടെസ്റ് ചെയ്യുക."
മറ്റ് വേരിയന്റുകള്‍ മൂലമുള്ള അണുബാധയുടേതില് നിന്നും വേറിട്ടുനില്‍ക്കുന്നതിനാല്‍ ഇപ്പോഴത്തെ രോഗബാധയെ ജനങ്ങള്‍ കാര്യമായെടുക്കാതെയും തിരിച്ചറിയാതെയും പോകുന്നു. ഈ പശ്ചാത്തലത്തിലാണ് രോഗലക്ഷണങ്ങള്‍ സംബന്ധിച്ച പ്രത്യേക അപ്ഡേറ്റ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.
ഡെല്‍റ്റാ വേരിയന്റുമായി ബന്ധപ്പെട്ട കോവിഡ് പടരുന്നതിനിടെ വ്യത്യസ്തമായ രോഗലക്ഷണങ്ങളും ജനങ്ങളെയും ആരോഗ്യ വകുപ്പിനെയും ആശങ്കപ്പെടുത്തുന്നു. മറ്റ് വേരിയന്റുകളുടെ പ്രധാന ലക്ഷണം പനിയും ചുമയുമായിരുന്നു.എന്നുവെച്ച് ഈ ലക്ഷണങ്ങള്‍ കോവിഡ് ബാധയല്ലെന്ന് കരുതുകയും വേണ്ട.ഈ ലക്ഷണങ്ങളുള്ളവര്‍ കോവിഡ് -19 പരിശോധന നടത്തണമെന്നും സ്വയം ഒറ്റപ്പെടണമെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റൊനാന്‍ ഗ്ലിന്‍ പറഞ്ഞു.