ജര്‍മ്മനിയില്‍ പെരുമഴ,പ്രളയം, നാല്‍പ്പതിലധികം പേര്‍ മരിച്ചു


 ബെര്‍ലിന്‍ : ജര്‍മ്മനിയിലും ബെല്‍ജിയത്തിലും ഉണ്ടായ അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം 40 ലധികം പേര്‍ മരിച്ചു, ഡസന്‍ കണക്കിന് പേരെ കാണാതായതായും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 കനത്ത വെള്ളപ്പൊക്കത്തില്‍ പലയിടത്തും പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.പ്രളയ ബാധിത മേഖലയിലെ പ്രധാനറോഡുകളിലെല്ലാം വെള്ളം കയറി ,നൂറുകണക്കിന് കാറുകള്‍ ഒലിച്ചു പോകുകയും വീടുകള്‍ തകര്‍ന്നടിയുകയും ചെയ്തു.

പടിഞ്ഞാറന്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ദുരന്തം രണ്ടാം ലോക മഹായുദ്ധകാലത്തെ ദുരന്തത്തിന് സമാനമെന്നാണ് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മണ്ണില്‍ നിറഞ്ഞിറങ്ങിയ വെള്ളം ഒറ്റരാത്രികൊണ്ട് പല പ്രദേശങ്ങളിലും അപ്രതീക്ഷിതമായ ഫ്‌ലാഷ് വെള്ളപ്പൊക്കം സൃഷ്ടിക്കുകയും ചെയ്തു.

”വാഷിഗ്ടണില്‍ ആയിരുന്ന ,” ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ വാഷിംഗ്ടണ്‍ ദുരന്തത്തില്‍ അഗാധ ദുഃഖം പ്രകടിപ്പിച്ചു., എത്ര പേര് ദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നത് ഇനിയും വ്യക്തമല്ലെന്ന് ചാന്‍സിലര്‍ പറഞ്ഞു.

ഇനിയും കാണാതായവരെ കണ്ടെത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു.:

അഹ്വീലര്‍ കൗണ്ടിയില്‍ 18 പേരും യുസ്‌കിര്‍ചെനില്‍ 15 പേരും റെയിന്‍ബാക്കില്‍ മൂന്ന് പേരും കൊളോണില്‍ രണ്ട് പേരും മരിച്ചു. ബെല്‍ജിയന്‍ മാധ്യമങ്ങള്‍ ആ രാജ്യത്ത് നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജര്‍മ്മന്‍ ഗ്രാമങ്ങളില്‍ ഷുള്‍ഡ് ഉള്‍പ്പെടുന്നു, അവിടെ നിരവധി വീടുകള്‍ തകര്‍ന്നു, ഡസന്‍ കണക്കിന് ആളുകകളെ കാണാതായിട്ടുണ്ട്.

മലനിരകളും ചെറിയ താഴ്വരകളും നിറഞ്ഞ അഗ്‌നിപര്‍വ്വത പ്രദേശമായ ഈഫിലുടനീളം റോഡ് ഗതാഗതവും ഫോണ്‍, ഇന്റര്‍നെറ്റ് തകരാറുകളും താറുമാറായതിനാല്‍ രക്ഷാപ്രവര്‍ത്തനവും തടസ്സപ്പെട്ടിരിക്കുകയാണ്.. പഴയ ഇഷ്ടികയും , തടിയും ഉപയോഗിച്ചുള്ള വീടുകള്‍ക്ക് പെട്ടെന്നുണ്ടായ വെള്ളത്തിന്റെ ശക്തിയെ നേരിടാന്‍ കഴിയാത്തതിനാല്‍ ചില ഗ്രാമങ്ങള്‍ പാടെ നാമാവശേഷമായിട്ടുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.,

ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഡസന്‍ കണക്കിന് ആളുകളെ വീടുകളുടെ മേല്‍ക്കൂരയില്‍ നിന്ന് രക്ഷിക്കേണ്ടിവന്നു.രക്ഷാ പ്രവര്‍ത്തകരെ സഹായിക്കാന്‍ ജര്‍മ്മനി നൂറുകണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഇനിയും നിരവധി പേര്‍ അപകടത്തിലാണ്,” റൈന്‍ലാന്റ്-പാലറ്റിനേറ്റ് സംസ്ഥാന ഗവര്‍ണര്‍ മാലു ഡ്രയര്‍ പ്രാദേശിക പാര്‍ലമെന്റില്‍ പറഞ്ഞു. ഇത്തരമൊരു ദുരന്തം ഞങ്ങള്‍ കണ്ടിട്ടില്ല. ഇത് ശരിക്കും വിനാശകരമാണ്. ‘

ബെല്‍ജിയത്തില്‍, വെസ്‌ഡ്രെ നദി കരകവിഞ്ഞ് ഒഴുകുകയും ലീജിനടുത്തുള്ള പെപിന്‍സ്റ്ററിലെ ചെറുപട്ടണങ്ങളെ സ്തംഭിപ്പിക്കുകയും ചെയ്തു..ഇവിടെയും നൂറുകണക്കിന് വീടുകള്‍ തകര്‍ന്നെന്ന് മേയര്‍ ഫിലിപ്പ് ഗോഡിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിന്റെ തെക്ക്, കിഴക്കന്‍ ഭാഗങ്ങളില്‍ പ്രധാന ഹൈവേകള്‍ വെള്ളത്തില്‍ മുങ്ങി, എല്ലാ ട്രെയിനുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...