ചൊവ്വയുടെ അപൂർവ പ്രഭാ വലയം പകർത്തി യു.എ.ഇ. പേടകം. സോളർ റേഡിയേഷൻ, കാന്തിക തരംഗം, അന്തരീക്ഷം എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇതു സഹായകമാകും. യുണൈറ്റഡ് അറബ് എമിറേറ്റ്സ് മാർസ് മിഷനാണ് ബുധനാഴ്ച ചിത്രം പുറത്ത് വിട്ടത്.
അപൂർവമായ രാത്രികൾ ചിത്രമാണ് ലഭ്യമായത്. ശാസ്ത്രജ്ഞർ ചിത്രങ്ങൾ പരിശോധിച്ച് വരികയാണ്. ചൊവ്വയ്ക്ക് മൂന്ന് പ്രഭാ വലയങ്ങളുണ്ടെന്ന് നേരത്തെ തന്നെ നാസ കണ്ടെത്തിയിരുന്നു. ഇത് വരെ പകൽ ദൃശ്യമാകുന്ന പ്രതിഭാസം മാത്രമാണ് വിശദമായി പഠന വിധേയമാക്കാൻ കഴിഞ്ഞത്.
സൗരയൂഥ പഠനരംഗത്ത് നിർണായക വിവരങ്ങളാണ് ചൊവ്വാ പേടകം കൈമാറുന്നതെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.