ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനമുള്ള കൊവിഡ് രോഗികളുടെ എണ്ണം 4 ലക്ഷത്തിൽ നിന്നും 46000ത്തിലേക്ക് കുറഞ്ഞുവെങ്കിലും ആശങ്ക കൈവിടാറായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രണ്ടാം തരംഗം രാജ്യത്ത് കുറവുണ്ടെന്നും എന്നാൽ അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് വാക്സിനേഷൻ പുതിയ റെക്കോർഡിൽ എത്തിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
രാജ്യത്ത് പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഒരാഴ്ചക്കിടെ 13 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് വെള്ളിയാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിലേത് അടക്കം രാജ്യത്തെ 71 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.