ഡബ്ലിന്‍ : യൂറോപ്യന്‍ യൂണിയന്റെ പുതിയ ഗ്രീന്‍ ടാക്സ് ആത്യന്തികമായി സഞ്ചാരികള്‍ക്ക് ഭാരമാകുമെന്ന വിമര്‍ശനമുയരുന്നു .വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫലത്തില്‍, അവധി ആഘോഷവും മറ്റും പ്ലാന്‍ ചെയ്തിരിക്കുന്ന ഇയു രാജ്യങ്ങളിലെ ആളുകളുടെ കുടുംബ ബജറ്റിനെയും യാത്രാ പ്ലാനുകളെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നതാകും . യൂറോപ്യന്‍ യൂണിയന്റെ പുതിയ ക്ലൈമറ്റ് ഡ്രൈവെന്ന സൂചനയാണ് ലഭിക്കുന്നത്.2030 ഓടെ മലിനീകരണം 55 ശതമാനം കുറയ്ക്കുകയെന്ന പുതിയ ലക്ഷ്യം നിറവേറ്റുന്നതിനായി 13 കരട് നിയമങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
ഉയര്‍ന്ന കാര്‍ബണ്‍ ഇന്ധനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കാനും ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്താനുമുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കം ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് വിമാനക്കമ്പനികള്‍ പറയുന്നു.ഇത് ടിക്കറ്റ് ചാര്‍ജ് വര്‍ധവിലാകും അവസാനിക്കുകയെന്നും കമ്പനികള്‍ പറയുന്നു.
എന്നാല്‍ ഈ വിമര്‍ശനത്തെ യൂറോപ്യന്‍ കമ്മീഷന്‍ നിരാകരിച്ചു.വിമാന ടിക്കറ്റ് നിരക്ക് 2030 ഓടെ ഒരു ശതമാനവും 2050 ഓടെ 8 ശതമാനവും മാത്രമേ ഉയരൂവെന്നുമാണ് കമ്മീഷന്റെ വിശദീകരണം.ഉപയോക്താക്കള്‍ക്ക് അമിതഭാരമുണ്ടാക്കുന്ന ഒന്നല്ല നികുതി പരിഷ്‌കാരമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഗതാഗത മേധാവി അദിനാ വലീന്‍ വ്യക്തമാക്കി.