വാഹനങ്ങൾ നിയമവിരുദ്ധമായി മോടി കൂട്ടുന്നവർക്കെതിരെ നിയമനടപടിയുമായി ദുബൈ പൊലിസ്​


 വാഹനങ്ങൾ നിയമവിരുദ്ധമായി മോടി കൂട്ടുന്നവർക്കെതിരെ നിയമനടപടിയുമായി ദുബൈ പൊലിസ്​. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മോടികൂട്ടി ട്രാഫിക്​ നിയമലംഘനം നടത്തിയ 2105 വാഹനങ്ങളാണ്​ പൊലീസ് പിടിച്ചെടുത്തത്​. നിയമം ലംഘിച്ചാൽ ആയിരം ദിർഹം പിഴയും 12ബ്ലാക്​ പോയിൻറുകളുമാണ്​ ശിക്ഷ. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതും പ്രധാനമാണെന്ന്​ പൊലിസ്​ വ്യക്​തമാക്കി. 


ബർദുബൈ മേഖലയിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ പിടികൂടിയത്​. ബർദുബൈ മേഖലയിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ പിടികൂടിയത്​. അനധികൃതമായി എഞ്ചിനുകൾ പരിഷ്​കരിക്കുക, ​ ജനങ്ങ​ളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ശബ്​ദം പുറപ്പെടുവിക്കുക എന്നിവയുടെ പേരിലാണ്​ നൂറുകണക്കിന്​ വാഹനങ്ങൾ പിടിച്ചെടുത്തതെന്ന്​ ദുബൈ പൊലിസിലെ ബ്രിഗേഡിയർ അബ്​ദുല്ല ഖാദിം പറഞ്ഞു.

പൊതുജനങ്ങളുടെ സ്വത്ത്​ സംരക്ഷിക്കുന്നതിനും കൂടിയാണ്​ നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന്​ അബ്​ദുല്ല ഖാദിം വ്യക്​തമാക്കി. എഞ്ചിൻ അല്ലെങ്കിൽ വാഹനങ്ങളുടെ അടിസ്ഥാനപരമായ ഘടന അനുവാദമില്ലാതെ മാറ്റരുത്​. റോഡ് ഉപയോഗിക്കുന്നവരുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കണമെന്ന് ദുബൈ പോലീസ് നിർദേശിച്ചു.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...