കൊവിഡ് പ്രതിസന്ധിയിലും അവസരങ്ങളുടെ വാതിൽ തുറന്നിട്ടിരിക്കുകാണ് ബഹുരാഷ്ട്ര ഐ.ടി കമ്പനികൾ. നിശ്ചിത യോഗ്യതയുള്ളവർക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. ഫ്രഷർമാർക്കും അവസരം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ഏതൊക്കെയാണ് ഈ കമ്പനികൾ എന്ന് പരിശോധിക്കാം.
അക്സഞ്ചർ
മുൻനിര ഐ.ടി കമ്പനിയായ അക്സഞ്ചിറിലേക്ക് എഞ്ചിനീയർമാരെ ഇപ്പോൾ ആവശ്യമുണ്ട്. ബഹുരാഷ്ട്ര കമ്പനിയായ അക്സഞ്ചറിൽ കൺസൾട്ടിംഗ് പ്രോസസിംഗ് സേവനങ്ങളാണ് പ്രധാനമായുമുള്ളത്.
എച്ച്.സി.എൽ
എച്ച്.സി.എല്ലിലെ എഞ്ചിനീയറിങ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.ഇ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് വിവിധ റോളുകളിൽ ജോലി ചെയ്യാൻ അവസരം നൽകുന്നു. ഐ.ടി പ്രൊഫഷണലുകളെ തേടുന്ന പ്രധാനപ്പെട്ട മറ്റൊരു കമ്പനിയാണ് എച്ച്.സി.എൽ.
അഡോബ്
കൊവിഡിന്റെ സാഹചര്യത്തിൽ നഷ്ടം വരാത്ത മേഖലയാണ് ഡേറ്റാ സയൻസ്. വലിയ ഡേറ്റാ കമ്പനികൾ ലാഭത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡേറ്റാ സയൻസ് പ്രൊഫഷനുകൾക്ക് അന്താരാഷ്ട്ര തലത്തിലേക്ക് വളരാൻ സാധിക്കുന്നു. വരും കാലങ്ങളിലും ഈ മേഖലയിലെ വളർച്ച തുടരുമെന്നതിനാലാണ് കൂടുതൽ പേരെ ആകർഷിക്കുന്നത്.
ആമസോൺ
ഇ-കൊമേഴ്സ് രംഗത്തെ ഭീമനായ ആമസോണിലും നിരവധി അവസരങ്ങളാണ് നിലവിലുള്ളത്. ഇ-കൊമേഴ്സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റൽ സ്ട്രീമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ അവസരങ്ങളുണ്ട്.
ഗൂഗിൾ
വിവിധ തസ്തികകളിലേക്ക് ഗൂഗിൾ ഇന്ത്യയും നിയമനം നടത്തുന്നുണ്ട്. ഇൻസൈറ്റ് സ്പെഷ്യലിസ്റ്റ് (മീഡിയ ഓപ്പറേഷൻസ്), ഡൈവേഴ്സിറ്റി ഔട്ട്റീച്ച് പ്രോഗ്രാം മാനേജർ, പ്രോഗ്രാം മാനേജർ (അഡ്വർട്ടൈസിംഗ് ഇൻഫൊമേഷൻ), കമ്മ്യൂണിക്കേഷൻ മാനേജർ (ഗൂഗിൾ പേ), പോളിസി ആന്റ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.