റിട്ടയര്‍മെൻറ് ചെലവുകൾക്കായി ഇനി പ്രതിമാസ പണം നീക്കി വയ്ക്കൽ വേണ്ട. പുതിയ പെൻഷൻ പ്ലാനുമായി എൽഐസി. പുതിയ ജീവൻ ശാന്തി പോളിസിയാണ് അവതരിപ്പിച്ചത്. പദ്ധതിക്ക് കീഴിൽ ഒറ്റത്തവണ പണം അടച്ചാൽ ജീവിത കലം മുഴുവൻ പെൻഷൻ ലഭിക്കും . പദ്ധതിക്ക് കീഴിൽ സിംഗിൾ ലൈഫ്, ജോയിൻറ് ലൈഫ് ഡിഫേര്‍ഡ് ആന്വിറ്റി ഓപ്ഷനുകൾ ലഭിക്കും
ഇമ്മീഡിയറ്റ് ആന്വിറ്റി ഓപ്ഷൻ ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ, പോളിസി എടുത്ത ഉടനെ പെൻഷൻ ലഭ്യമാണ്. അതേസമയം, ഡിഫേര്‍ഡ് ആന്വിറ്റിയുടെ ഓപ്ഷനിൽ, പോളിസി എടുത്ത് അഞ്ച്, പത്ത് അല്ലെങ്കിൽ 15- 20 വർഷത്തിനുശേഷം പെൻഷൻ സൗകര്യം ലഭ്യമാകും. സൗകര്യമനുസരിച്ച് ഓപ്ഷൻ തിരഞ്ഞെടുക്കാം. നാൽപ്പത് വയസ്സ് പ്രായമുള്ള ഒരാൾക്ക് ഇപ്പോൾ സ്കീമിൽ 5 ലക്ഷം രൂപ നിക്ഷേപിക്കും, തുടർന്ന് പെൻഷൻ കാലാവധി തെരഞ്ഞെടുക്കാം. അഞ്ച് വര്‍ഷം മുതൽ 20 വര്‍ഷം വരെയുള്ള കാലയളവ് ഇങ്ങനെ തെരഞ്ഞെെടുക്കാൻ ആകും .
പദ്ധതിക്ക് കീഴിൽ ഒരു നിശ്ചിത പെൻഷൻ തുക വീതം അല്ല ലഭിക്കുന്നത്. നിക്ഷേപകരുടെ നിക്ഷേപവും പ്രായവും അനുസരിച്ചാണ് പെൻഷൻ.ഏറ്റവും കുറഞ്ഞ നിക്ഷേപം 150,000 രൂപയാണ്. എന്നാൽ സന്ദര്‍ഭങ്ങളിൽ ഇത് സാധ്യമല്ല. പദ്ധതിയിൽ നടത്താനാകുന്ന പരമാവധി നിക്ഷേപത്തിനും പരിധിയില്ല. പോളിസി ആരംഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 30 വയസും പരമാവധി 85 വയസും ആണ്. ജീവൻ ശാന്തി പദ്ധതിയിൽ ഒരു ആരംഭിച്ച് ഒരു വർഷത്തിന് ശേഷം ലോൺ എടുക്കാൻ ആകും. മൂന്ന് മാസത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്
CONTACT:RANI JOY: +91 9495423811