ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമാകുന്നത് ഭക്ഷണങ്ങളാണ്. ചില ഭക്ഷണങ്ങൾ ആരോഗ്യകരമാണെങ്കിലും കഴിക്കുന്ന രീതി ഇതിനെ അനാരോഗ്യകരമാക്കിയേക്കാം. നാം ചിലപ്പോൾ അധികം പ്രാധാന്യം നൽകാത്ത ചില ഭക്ഷണങ്ങളാകും വലിയ ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. ഇത്തരത്തിൽ ഒന്നാണ് തൈര്.
ദിവസവും ഉച്ച ഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അൽപ്പം തൈര് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ശരീരത്തിനും മനസിനും കൂടുതൽ ഉന്മേഷവും ഉണർവും നൽകുന്നു. ഒരു പാത്രംതൈരിൽ നിന്നും നിങ്ങൾക്ക് ധാരാളം കാത്സ്യവും വിറ്റാമിൻ ഡിയും ലഭിക്കുന്നു.
പാൽ മാത്രമല്ല അതിന്റെ ഉപോൽപന്നങ്ങളും ആരോഗ്യത്തിന് ഗുണകരമാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. അതിൽ പ്രധാനിയാണ് തൈര്. തൈരിന്റെ ഗുണഗണങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്.