റയൽ മാഡ്രിഡിൻ്റെ ജർമ്മൻ താരം ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു എന്ന് റിപ്പോർട്ട്. യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ജർമ്മനി പുറത്തായതിനു പിന്നാലെയാണ് താരം വിരമിക്കാനൊരുങ്ങുന്നത്. വിവിധ ജർമ്മൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇംഗ്ലണ്ടിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടത് ജർമ്മൻ ക്യാമ്പിൽ വലിയ നിരാശയുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ ടീമിലെ സുപ്രധാന താരമായ ക്രൂസ് വിരമിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജർമ്മൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിൽ പെട്ട ക്രൂസ് ‘ദി സ്നൈപ്പർ’ എന്നാണ് അറിയപ്പെടുന്നത്. കളിക്കളത്തിൽ വളരെ നിശബ്ദനായി ചലനങ്ങൾ ഉണ്ടാക്കുന്ന താരമാണ് അദ്ദേഹം. ജർമ്മനിക്കായി 106 മത്സരങ്ങളിലാണ് അദ്ദേഹം ബൂട്ടുകെട്ടിയിട്ടുളത്. ബയേൺ മ്യൂണിക്കിലൂടെ കരിയർ തുടങ്ങിയ താരം 2014ൽ റയൽ മാഡ്രിഡിലെത്തി. ഇപ്പോൾ റയലിലെ ഏറെ പ്രധാനപ്പെട്ട താരമാണ്