ട്രാക്കിലെ കൊടുങ്കാറ്റാവാൻ മെയിഡ് ഇൻ ചൈന ട്രെയിൻ; വേഗത മണിക്കൂറിൽ 600 കിലോമീറ്റർ


 റെയിൽവേ ട്രാക്കിലെ കൊടുങ്കാറ്റാവാൻ പുതിയ ട്രെയിൻ ഒരുക്കി ചൈന. മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന

മാഗ്ലെവ് ട്രെയിനാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. ചൈനയും ചിങ്ടാവോ കോളാസ്റ്റൽ സിറ്റിയിലെ ശാസ്ത്രജ്ഞരും ചേർന്നാണ് ഈ ട്രെയിൻ വികസിപ്പിച്ചെടുത്തത്.

സാധാരണ ട്രെയിനുകൾ പോലെ ചക്രങ്ങൾ ഇല്ലാ എന്നതാണ് ഈ അതിവേഗ ട്രെയിനിന്റെ പ്രത്യേകത. കാന്തങ്ങളുടെ സഹായത്തോടെയാണ് ഇത് ട്രാക്കിലൂടെ നീങ്ങുന്നത്. മാഗ്നെറ്റിക് ലെവിറ്റേഷൻ ട്രെയിൻ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഹൈ-ടെമ്പറേച്ചർ സൂപ്പർകണ്ടക്ടിങ്ങ് ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുങ്ങിയിരിക്കുന്നത്.

കാന്തത്തിന്റെ സഹായത്തോടെ ട്രാക്കിലൂടെ നീങ്ങുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് ഈ ട്രെയിൻ വികസിപ്പിച്ചവർ അവകാശപ്പെടുന്നത്. സൂപ്പർകണ്ടക്ടർ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ ട്രെയിൻ പരമ്പരാഗത ട്രെയിനുകളെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.

ബീജിംഗിൽ നിന്ന് ഷാങ്ഹായിലേക്ക് മാഗ്ലെവ് ട്രെയിനിൽ യാത്ര ചെയ്യാൻ 2.5 മണിക്കൂർ മാത്രമേ എടുക്കു, അത് ഏകദേശം 1000 കിലോമീറ്ററിലധികം ദൂരം വരും. വിമാന യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ വിമാനത്തിൽ 3 മണിക്കൂറും ട്രെയിനിൽ 5.5 മണിക്കൂറും എടുക്കും.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...