യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി (UPSC NDA/ NA II Exam 2 2021) വിജ്ഞാപനം ഇന്ന് വന്നേക്കും. യു.പി.എസി.സിയുടെ ഔദ്യോഗിക കലണ്ടർ പ്രകാരം ജൂൺ 29 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.
വിജ്ഞാപനം കാണാൻ യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷാ ഫോം യു.പി.എസ്.സി യുടെ upsconline.nic.in ൽ ലഭിക്കും.
നിലവിലെ ഷെഡ്യൂൾ അനുസരിച്ച് യു.പി.എസ്.സി എൻ.ഡി.എ പരീക്ഷ 2021 സെപ്റ്റംബർ 5ന് നടത്താനാണ് തീരുമാനം. അതേസമയം യു.പി.എസ്.സി എൻ.ഡി.എ/എൻ.എ 1 പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.