പ്രകൃതി ധാരാളം വിസ്മയ കാഴ്ചകളാണ് നമുക്കായി തന്റെ മടിത്തട്ടിൽ ഒരുക്കിവെച്ചിരിക്കുന്നത്. യാത്രാപ്രിയരായിട്ടുള്ളവർ അറിഞ്ഞും കേട്ടും ഈ അത്ഭുത കാഴ്ചകൾ തേടിയെതുന്നതും വിരളമല്ല. അത് പോലെ തന്നെ ആരെയും ആകർഷിക്കുന്ന ഒരു അത്ഭുത കാഴ്ചയാണ്, വടക്കൻ അയർലണ്ടിൽ കാത്തിരിക്കുന്നത്. വടക്കൻ അയർലണ്ടിന്‍റെ വടക്കൻ തീരത്ത്, ഷ്മിൽസ് പട്ടണത്തിന് മൂന്ന് മൈൽ വടക്കുകിഴക്കായി കൗണ്ടി ആൻട്രിമിലിലെ ‘ജയന്‍റ്സ് കോസ് വേ’ ആരുടെയും മനം കവരും.
ഏകദേശം 40,000 ഷഡ്ഭുജ സ്തംഭങ്ങള്‍ പാകിയ പോലെയാണ് ഇവിടുത്തെ കാഴ്ച. അമേരിക്കന്‍ ഐക്യനാടുകളിലെ നാലാമത്തെ ‘പ്രകൃതിദത്ത മഹാദ്ഭുതമായാണ് ഇവിടം കണക്കാക്കുന്നത്. 1986 ലാണ് ഈ സ്ഥലം യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. ഇന്ന് അയർലണ്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഈ സ്ഥലം.